260 കോടി മുടക്കി പണിത പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നുവീണു

ബിഹാറില്‍ 260 കോടി മുടക്കി പണിത പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നുവീണു. ബുധനാഴ്ചയുണ്ടായ ശക്തമായ മഴയിലാണ് ഒരു മാസം മുന്‍പ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്ത പാലവും തകര്‍ന്നത്. പട്‌നയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ ഗോപാല്‍ഗഞ്ചില്‍ ഗന്‍ഡക് നദിക്കു കുറുകെ പണിത പാലമാണ് തകര്‍ന്നത്. കഴിഞ്ഞ നാലുദിവസമായി ബിഹാറില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സട്ടര്‍ഘട്ട് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു നദിയിലേക്കു വീഴുകയായിരുന്നു. റോഡിനെ പാലവുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിന് ജലനിരപ്പുയര്‍ന്ന സമ്മര്‍ദ്ദം താങ്ങാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പാലത്തിനു ചുറ്റുമുള്ള വലിയൊരു മേഖല പ്രളയജലത്തിനടിയിലാണ്.

ജൂണ്‍ 16നാണ് 1.4 കിലോമീറ്റര്‍ നീളമുള്ള സട്ടര്‍ഘട്ട് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ബിഹാര്‍ രാജ്യ പുല്‍ നിര്‍മാണ്‍ നിഗം ലിമിറ്റഡ് 8 വര്‍ഷം മുന്‍പാണ് പാലത്തിന്റെ പണി ആരംഭിച്ചത്. അതേസമയം, സംഭവത്തില്‍ പ്രതിപക്ഷം നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്‌

follow us pathramonline

pathram:
Leave a Comment