കോഴിക്കോട് ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങള്‍

ജില്ലയില്‍ ഇന്ന് (14-07-2020) 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേര്‍ ഇന്ന്
രോഗമുക്തി നേടി.

ജൂലൈ 11 ന് തൂണേരി പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13ന് തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവര്‍ :

(ക്രമ നമ്പർ 1 മുതല്‍ 11വരെ) 52, 66, 28, 49, 40, 24, 41, 62, 32, 35, 22 വയസ്സുള്ള തൂണേരി സ്വദേശിനികള്‍.

(ക്രമ നമ്പർ 12 മുതല്‍ 35വരെ) 27, 50, 40, 60, 40, 36, 67, 71, 60, 19, 43, 33, 48, 37, 50, 19, 49, 18, 43, 49, 56, 63, 50, 65, 70 വയസ്സുള്ള തൂണേരി സ്വദേശികള്‍.

(ക്രമ നമ്പർ 36 മുതല്‍ 40 വരെ) 4 വയസ്സുള്ള പെണ്‍കുട്ടി, 4 മാസം പ്രായമുള്ള ആണ്‍കുട്ടി, 6, 16 വയസ്സുള്ള ആണ്‍കുട്ടികള്‍ – തൂണേരി സ്വദേശികള്‍

(ക്രമ നമ്പർ 41 മുതല്‍ 43 വരെ) 48, 18, 42,വയസ്സുള്ള പുരുഷന്‍മാര്‍ – നാദാപുരം സ്വദേശികള്‍

44) 40 വയസ്സുള്ള നാദാപുരം സ്വദേശിനി

45) 14 വയസ്സുള്ള ആണ്‍കുട്ടി നാദാപുരം സ്വദേശി,

46) 21 വയസ്സുള്ള ചെക്യാട് സ്വദേശി.

47) 47 വയസ്സുള്ള ചോറോട് സ്വദേശിനി.

ഇവരെ ചികിത്സയ്ക്കായി എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

നാദാപുരം പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13 ന് നാദാപുരം താലൂക്ക് ആശുപത്രിയില്‍ വെച്ച് നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവര്‍:

(ക്രമ നമ്പർ 48 മുതല്‍ 50 വരെ) 65 വയസ്സുള്ള പുരുഷന്‍. 52 വയസ്സുള്ള പുരുഷന്‍മാര്‍, 42 വയസ്സുള്ള സ്ത്രീ നാദാപുരം സ്വദേശികള്‍. ഇവരെ ചികിത്സയ്ക്കായി എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

51) 46 വയസ്സുള്ള തലക്കുളത്തൂര്‍ സ്വദേശി. ജൂലൈ 10ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. ലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

52) 22 വയസ്സുള്ള കല്ലായി,കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി. ജൂലൈ 11 ന്
മീഞ്ചന്ത പ്രദേശത്ത് പോസിറ്റീവായ ആളുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍
രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് സ്രവം
പരിശോധന നടത്തി. ഫലം പോസിറ്റീവായി. അവിടെ ചികിത്സയിലാണ്.

53) 19 വയസ്സുള്ള കല്ലായി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി. ജൂലൈ 5 ന് പോസിറ്റീവായ ആളുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 10 ന് സ്രവസാമ്പിള്‍ എടുത്തു. ഫലം പോസിറ്റീവായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

54) 43 വയസ്സുള്ള തിക്കോടി സ്വദേശി. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും വിമാന മാര്‍ഗ്ഗം കൊച്ചിയിലെത്തി. കോഴിക്കോട് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി നിരീക്ഷണം തുടര്‍ന്നു. ജൂലൈ
12 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ സാമ്പിള്‍ എടുത്തു. പരിശോധന
നടത്തി ഫലം പോസിറ്റീവായി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

55) 45 വയസ്സുള്ള നല്ലളം നിവാസി. ജൂലൈ 9 ന് കൊളത്തറയില്‍ പോസിറ്റീവായ
വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. ജൂലൈ 13 ന് ബീച്ചാശുപത്രിയില്‍ സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവായി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

(56,57) 29 വയസ്സുള്ള ദമ്പതികള്‍ കാവിലുംപാറ സ്വദേശികള്‍. ജൂണ്‍ 30 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. കോഴിക്കോട് കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 13 ന് കൊറോണ കെയര്‍ സെന്ററില്‍ വെച്ച് നടത്തിയ സ്രവ പരിശോധനയില്‍ സ്രവസാമ്പിള്‍ എടുക്കുകയും പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

58) 35 വയസ്സുള്ള അരിക്കുളം സ്വദേശി. ജൂലൈ 10 ന് കാര്‍ മാര്‍ഗ്ഗം ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് എത്തി. യാത്രമധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവായി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

ഇപ്പോള്‍ 209 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 48 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 83 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യില്‍ 69 പേരും, ഇതില്‍ 4 പേര്‍ കണ്ണൂരിലും, 3 പേര്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരാള്‍ തിരുവനന്തപുരം സ്വദേശികള്‍, ഒരു തമിഴ്നാട് സ്വദേശി, ഒരു മലപ്പുറം സ്വദേശി, മൂന്ന് പത്തനംതിട്ട സ്വദേശികള്‍, ഒരു കാസര്‍ഗോഡ് സ്വദേശി ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, ഒരു തൃശൂര്‍ സ്വദേശി, ഒരു കൊല്ലം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍
എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്നവർ

1) 22 വയസ്സുള്ള താമരശ്ശേരി സ്വദേശി
2) 40 വയസ്സുള്ള ഫറോക്ക് സ്വദേശി
3) 37 വയസ്സുള്ള ചെറുവണ്ണൂര്‍ സ്വദേശി
4) 26 വയസ്സുള്ള ഫറോക്ക് സ്വദേശി
5) 32 വയസ്സുള്ള കൊളത്തറ സ്വദേശി
6) 26 വയസ്സുള്ള കാരശ്ശേരി സ്വദേശി
7) 23 വയസ്സുള്ള മലാപ്പറമ്പ് സ്വദേശി
8) 43 വയസ്സുള്ള പെരുമണ്ണ സ്വദേശി
9) 28 വയസ്സുള്ള കൊയിലാണ്ടി സ്വദേശി
10) 32 വയസ്സുള്ള വെസ്റ്റ്ഹില്‍ സ്വദേശി
11) 5 വയസ്സുള്ള വെള്ളയില്‍ സ്വദേശിനി
12) 24 വയസ്സുള്ള മേപ്പയ്യൂര്‍ സ്വദേശി
13) 28 വയസ്സുള്ള കോടഞ്ചേരി സ്വദേശി
14) 26 വയസ്സുള്ള പൊക്കുന്ന് സ്വദേശി
15) തിരുവനന്തപുരം സ്വദേശി

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നവർ
16) 36 വയസ്സുള്ള നന്മണ്ട സ്വദേശി
17) 50 വയസ്സുള്ള കടലുണ്ടി സ്വദേശിനി
18) 26 വയസ്സുള്ള ചാത്തമംഗലം സ്വദേശിനി
19) 25 വയസ്സുള്ള തൂണേരി സ്വദേശിനി
20) 60 വയസ്സുള്ള താമരശ്ശേരി സ്വദേശി
21) 45 വയസ്സുള്ള തിരുവനന്തപുരം സ്വദേശി

ഇന്ന് 1000 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 22365 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 21837 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 21420 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 468 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ഇന്ന് പുതുതായി വന്ന 902 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15286 പേര്‍ നിരീക്ഷണത്തില്‍ ഉള്ളത്. ജില്ലയില്‍ ഇതുവരെ 64692 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 84 പേര്‍ ഉള്‍പ്പെടെ 288 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 130 പേര്‍ മെഡിക്കല്‍ കോളേജിലും 97 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 61 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററി ലും നിരീക്ഷണത്തിലാണ്. 44 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 300 പേര്‍ ഉള്‍പ്പെടെ ആകെ 8160 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 729 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 7358 പേര്‍ വീടുകളിലും 73 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 77 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 17053 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular