ഇത് ഭീമനാകാനുള്ള തയ്യാറെടുപ്പോ…60-ാം വയസിലും ഹെവി വര്‍ക്ക് ഔട്ട്

പൊതുവേ സിനിമാ താരങ്ങള്‍ ഫിറ്റിനസ്സിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തുന്നവരാണ്. എന്നാല്‍ മമ്മൂട്ടിയുടെ അത്ര ശ്രദ്ധ ചെലുത്താത്തയാളാണ് മോഹന്‍ലാല്‍ എന്നാണ് പലപ്പോഴും പറഞ്ഞ് കേട്ടിട്ടുള്ളത്. എന്നാല്‍ ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ ഇദ്ദേഹം പുലര്‍ത്താറുമുണ്ട്. അടുത്തിടെ ലാലേട്ടന്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ തുടങ്ങിയതുമുതല്‍ ചെന്നൈയില്‍ ആണ് ലാലേട്ടന്‍. ചെന്നൈയിലെ വീട്ടില്‍ നിന്നുള്ള വിഡിയോകളും ചിത്രങ്ങളുമൊക്കെ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. മെയ് 21ന് തന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ കട്ടത്താടി വെച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതിനുശേഷമാണിപ്പോള്‍ ജിം വര്‍ക്കൗട്ട് വിഡിയോ വന്നിരിക്കുന്നത്.

ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ വൈറലായിരിക്കുന്നത്. വിഡിയോ കണ്ട് ഭീമനാകാനുള്ള ഒരുക്കത്തിലാണോ എന്നൊക്കെ ചിലര്‍ ചോദിക്കുന്നുണ്ട്. സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 17ന് തൊടുപുഴയില്‍ ആരംഭിക്കാനിരിക്കുകയുമാണ്.

Similar Articles

Comments

Advertisment

Most Popular

സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; ‘വയ്യാവേലി’ യൂട്യൂബിൽ തരംഗമാവുന്നു

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ 'അഭിനയ പ്രകടനം' തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന്...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. 1.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട് വാർഡ് 2.അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ വെൺപകൽ വാർഡ് 3.ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 30 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 12...