രാജ്യത്ത് കൊവിഡ് രോഗികളുടെ 7,67,296 ആയി; 21,129 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങി

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഇന്നലെ മാത്രം 24,879 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 487 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,67,296 ആയി. 21,129 പേര്‍ ഇതുവരെ മരണമടഞ്ഞു.

ഇതുവരെ 4,76,378 പേര്‍ രോഗമുക്തരായി. 2,69,789 പേര്‍ ചികിത്സയിലാണെന്ന് ആേരാഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രോഗമുക്തി നിരക്ക് 62.08 ശതമാനമാണ്. ഇതുവരെ 1,07,40,832 പേര്‍ക്ക് കൊവിഡ് സാംപിള്‍ പരിശോധന നടത്തി. ഇന്നലെ മാത്രം 2,67,061 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ഇന്നലെ 6603 പേര്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,23,724 ആയി. 198 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ മരണം 9,948.

തമിഴ്നാട്ടില്‍ ഇന്നലെ 3756 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 1261കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ മരണം 1700 ആയി. ഡലഹിയില്‍ 2033 പുതിയ കേസുകളും വന്നതോടെ 1,04,864 പേര്‍ രോഗികളായി. 48 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3213ല്‍ എത്തി.

കര്‍ണാടകയില്‍ 2062 പുതിയ കേസുകളും ഗുജറാത്തില്‍ 783 ഉം ബിഹാറില്‍ 749 ഉം കേരളത്തില്‍ 301 ഉം ഗോവയില്‍ 136 ഉം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7