ഇടുക്കി ജില്ലയിൽ 20 പേർക്ക് കൂടി കോവിഡ്;

ജില്ലയിൽ 20 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

1.ജൂലൈ അഞ്ചിന് കമ്പത്തു നിന്നും വന്ന നെടുങ്കണ്ടം സ്വദേശി(28). കുമളി ചെക് പോസ്റ്റിലൂടെ സ്വന്തം വാഹനത്തിലെത്തി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്നു.

2.ജൂലൈ ഒന്നിന് മുംബൈയിൽ നിന്നും കൊച്ചിയിൽ എത്തിയ അണക്കര സ്വദേശിനി (23). കൊച്ചിയിൽ നിന്നും സഹോദരനോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നെടുങ്കണ്ടത്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

3.ജൂൺ 18 ന് ഡൽഹിയിൽ നിന്നും ട്രെയിന് എറണാകുളത്തു എത്തിയ വണ്ടന്മേട് സ്വദേശിനി (29). എറണാകുളത്തു നിന്നും മുണ്ടക്കയത്തുള്ള സുഹൃത്തുക്കളോടൊപ്പം ടാക്സിയിൽ വണ്ടന്മേട് എത്തി. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലെ നേഴ്‌സ് ആണ്.

4. ജൂൺ 22 ന് തിരുനെൽവേലിയിൽ നിന്നും തിരുവനന്തപുരത്തിന് ട്രെയിനിൽ വന്ന പീരുമേട് സ്വദേശിനി(33). തിരുവനന്തപുരത്തു നിന്ന് കോട്ടയത്തിനു ജൻശതാബ്‌ദി എക്സ്പ്രസ്സിൽ വന്നു. കോട്ടയത്തു നിന്ന് പൊൻകുന്നം, അവിടെ നിന്ന് മുണ്ടക്കയം, അവിടെ നിന്ന് പീരുമേടിന് കെഎസ്ആർടിസി ബസുകളിലുമെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

5.ജൂൺ 27 ന് തമിഴ്നാട് തൂത്തുക്കുടിയിൽ പോയി വന്ന അയ്യപ്പൻകോവിൽ സ്വദേശിയായ (47). സിമന്റ് ലോഡുമായി വന്ന വാഹനത്തിന്റെ ഡ്രൈവറാണ്. ഇദ്ദേഹം വണ്ടിപ്പെരിയാർ വഴി കമ്പംമെട്ട് ചെക്പോസ്റ്റിലൂടെ തൂത്തുക്കുടിയിൽ പോയി തിരികെ വണ്ടിപ്പെരിയാർ എത്തി. അവിടെ നിന്ന് ബൈക്കിന് അയ്യപ്പൻകോവിലിൽ വീട്ടിൽ എത്തി നിരീക്ഷണത്തിൽ ആയിരുന്നു.

6. ജൂൺ 24 ന് വില്ലുപുരത്തു നിന്ന് കുമളിയിൽ എത്തിയ ആറു വയസ്സുകാരി. സഹോദരങ്ങളോടൊപ്പം അവിടെ നിന്ന് കാറിന് കുമളിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

7. ജൂൺ 27 ന് മംഗളൂരുവിൽ നിന്നും ട്രെയിന് എറണാകുളത്തെത്തിയ അയ്യപ്പൻകോവിൽ സ്വദേശി(48). എറണാകുളത്തു നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്സിയിൽ അയ്യപ്പൻകോവിലിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

8.ജൂലൈ അഞ്ചിന് ഹൈദരാബാദിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ അയ്യപ്പൻകോവിൽ സ്വദേശിനി(39). ഭർത്താവിനോടൊപ്പം സ്വന്തം കാറിൽ വീട്ടിൽ എത്തി. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആക്കിയിരുന്നു.

9.ജൂലൈ 2 ന് ദുബായിൽ നിന്നും കോഴിക്കോട് എത്തിയ കഞ്ഞിക്കുഴി സ്വദേശി(39). കോഴിക്കോട് നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴയിൽ എത്തി. അവിടെ നിന്ന് ടാക്സിയിൽ കാഞ്ചിയാറിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

10.ജൂൺ 25 ന് ഷാർജയിൽ നിന്നും കൊച്ചിയിൽ എത്തിയ വണ്ടന്മേട് സ്വദേശി(26). കൊച്ചിയിൽ നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്സിയിൽ വണ്ടന്മേട് എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

11.ജൂൺ 26 ന് ഷാർജയിൽ നിന്നും കൊച്ചിയിൽ എത്തിയ വണ്ടന്മേട് സ്വദേശി(23). കൊച്ചിയിൽ നിന്നും സ്വന്തം വണ്ടിയിൽ വണ്ടന്മേട് എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

12. ജൂൺ 25 ന് ഷാർജയിൽ നിന്നും കൊച്ചിയിൽ എത്തിയ രാജാക്കാട് സ്വദേശി(26). കൊച്ചിയിൽ നിന്നും സ്വന്തം വണ്ടിയിൽ രാജാക്കാട് എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

13.ജൂൺ 24 ന് ദോഹയിൽ നിന്നും കോഴിക്കോട് എത്തിയ കരുണാപുരം സ്വദേശി (24). കോഴിക്കോട് നിന്നും കെഎസ്ആർടിസി ബസിൽ തൊടുപുഴ എത്തി. അവിടുന്ന് ടാക്സിയിൽ കരുണാപുരത്തു വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

14. ജൂൺ 26 ന് അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തിയ നെടുങ്കണ്ടം സ്വദേശി (57). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. അബുദാബിയിൽ വെച്ച് കോവിഡ് സ്ഥിരീകരിച്ചു ഭേദമായ വ്യക്തിയാണ്.

15. ജൂൺ 27 ന് ദുബായിൽ നിന്നും കൊച്ചിയിൽ എത്തിയ നെടുങ്കണ്ടം സ്വദേശി (29). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

16. ജൂൺ 26 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കരിമണ്ണൂർ സ്വദേശിനി(23). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ്.

17 & 18. പശ്ചിമ ബംഗാളിൽ നിന്നും ബസിൽ അടിമാലിയിൽ വന്ന പശ്ചിമ ബംഗാൾ സ്വദേശികൾ (57 വയസ്, 21 വയസ് ).
ജൂൺ 24 ന് 30 പേരടങ്ങുന്ന ടീമിനോടൊപ്പം ഇവർ അടിമാലിയിൽ എത്തി കോവിഡ് സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

19. കരുണാപുരം സ്വദേശിനി(46). ജൂൺ 29 തിന് കോവിഡ് സ്ഥിരീകരിച്ച 2 പേരുടെ സെക്കണ്ടറി കോൺടാക്ട് ആണ്. ഭർത്താവിനോടൊപ്പം കരുണാപുരം പോത്തിൻങ്കണ്ടത് ആയിരുന്നു. ജൂലൈ 6 നാണ് സ്രവ പരിശോധനക്ക് വിധേയയായത്.

20. കട്ടപ്പനയിലെ സ്റ്റാഫ്‌ നേഴ്സ് (34). കോട്ടയം സ്വദേശി ആണ്. 108 ആംബുലൻസിലെ ഇആർറ്റി സ്റ്റാഫ്‌ നഴ്സ് ആണ്.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7