ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കി

തിരുവനന്തപുരം: ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫില്‍നിന്ന് ഒഴിവാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ജോസഫ് വിഭാഗവുമായി നേരത്തെ ഉണ്ടായിരുന്ന ധാരണ പാലിക്കണമെന്ന യുഡിഎഫ് നിര്‍ദേശം തള്ളിയതിനെത്തുടര്‍ന്നാണ് മുന്നണി കടുത്ത തീരുമാനത്തിലേക്ക് കടന്നത്. പലതവണ ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിക്കാത്തതുകൊണ്ടാണ് തീരുമാനമെന്ന് യുഡിഎഫ് നേതൃത്വം പറഞ്ഞു. യുഡിഎഫ് തീരുമാനം ചര്‍ച്ച ചെയ്യാന്‍ ജോസ് കെ. മാണി വിഭാഗം അടിയന്തരയോഗം വിളിച്ചു. ഇന്ന് വൈകിട്ട് ജോസ് കെ.മാണി മാധ്യമങ്ങളെ കാണും.

ജോസ് കെ. മാണി വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് വാദിച്ചു. ബുധനാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ ജോസ് കെ. മാണി വിഭാഗത്തെ വിളിക്കില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

ജോസഫിന്റെ സമ്മര്‍ദത്തിന് യുഡിഎഫ് വഴങ്ങിയെന്ന് ജോസ് വിഭാഗം നേതാക്കള്‍ ആരോപിച്ചു. ജോസ് കെ. മാണി വിഭാഗത്തെ മുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നും സമയം നല്‍കിയിട്ടും ധാരണ അംഗീകരിക്കാന്‍ ജോസ് വിഭാഗം തയാറായില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം(ജോസ് വിഭാഗം) നിലപാട്. അംഗീകരിക്കാത്ത നിര്‍ദേശത്തെ ധാരണ എന്നു പറയാന്‍ കഴിയില്ല. തങ്ങള്‍ പങ്കാളിയായ ഒരു ഉഭയകക്ഷി ചര്‍ച്ചയിലും പദവി പങ്കുവയ്ക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് പദവി സംബന്ധിച്ച് ജോസഫ് വിഭാഗം മുന്നോട്ടുവച്ച അവകാശവാദങ്ങള്‍ തള്ളിയതാണ്. ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആള്‍ക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കാനാകില്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കിയിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉടന്‍ അവിശ്വാസം കൊണ്ടുവരുമെന്ന് പി.ജെ.ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കാത്തതിനാലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവിശ്വാസംകൊണ്ടുവരുന്നതില്‍ കോട്ടയത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും തൃപ്തിയില്ല. ആദ്യം രാജി പിന്നീട് ചര്‍ച്ചയെന്ന നിലപാടായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്‌

pathram:
Leave a Comment