പാലക്കാട് ഇന്ന് നാല് പേര്‍ക്ക് കോവിഡ് ; ജില്ലയില്‍ ചികിത്സയില്‍ 261 പേര്‍

പാലക്കാട് : ജില്ലയില്‍ ഇന്ന്(ജൂണ്‍ 28) നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മൂന്നു പേര്‍ രോഗമുക്തരായതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*മഹാരാഷ്ട്ര1*

കാരാക്കുറുശ്ശി സ്വദേശി (57 പുരുഷന്‍).ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും കഴിഞ്ഞദിവസം (ജൂണ്‍ 27) രോഗം സ്ഥിരീകരിച്ചിരുന്നു.

*കുവൈത്ത്1*

അകത്തേത്തറ സ്വദേശി(34 പുരുഷന്‍)

*യുഎഇ1*

കണ്ണമ്പ്ര സ്വദേശി (36 പുരുഷന്‍)

*സമ്പര്‍ക്കം1*

ലക്കിടി പേരൂര്‍ സ്വദേശി (15 ആണ്‍കുട്ടി).ഈ കുട്ടിയുടെ അമ്മൂമ്മയ്ക്ക് ജൂണ്‍ ഒമ്പതിനും,രണ്ട് സഹോദരങ്ങള്‍ക്ക് ജൂണ്‍ 15 നും കോയമ്പത്തൂരില്‍ നിന്നും വന്ന പിതാവിന് ജൂണ്‍ 16 നും അന്നുതന്നെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 261 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7