പാലക്കാട് :ജില്ലയില്‍ ഇന്ന്(ജൂണ്‍ 25) മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് അഞ്ച് പേര്‍ക്ക് രോഗ മുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*കുവൈത്ത്-6*
കല്ലടിക്കോട് കരിമ്പ സ്വദേശികളായ രണ്ടുപേര്‍ (59 പുരുഷന്, 57 സ്ത്രീ),
ഷൊര്‍ണൂര്‍ പരുത്തിപ്ര സ്വദേശി (28 പുരുഷന്),
ജൂണ്‍ 12ന് വന്ന ലക്കിടി സ്വദേശികളായ രണ്ടുപേര്‍ (32,39 പുരുഷന്)
കേരളശ്ശേരി സ്വദേശി (40 പുരുഷന്)
*തമിഴ്നാട്-1*
ചെന്നൈയില്‍ നിന്നും വന്ന ശ്രീകൃഷ്ണപുരം കോട്ടപ്പുറം സ്വദേശി(38 പുരുഷന്)
*ഒമാന്‍-2*
തിരുനെല്ലായി സ്വദേശി (56 സ്ത്രീ)
പറളി എടത്തറ സ്വദേശി (59 പുരുഷന്)
*ഡല്‍ഹി-1*
കോങ്ങാട് സ്വദേശി (30 പുരുഷന്)
*യുഎഇ-5*
കുഴല്‍മന്ദം ചിതലി സ്വദേശി (30 പുരുഷന്),
ചളവറ സ്വദേശി (42 പുരുഷന്)
അബുദാബിയില്‍ നിന്നും വന്ന നെല്ലായ സ്വദേശി (20 പുരുഷന്)
ഷാര്‍ജയില്‍ നിന്ന് വന്ന നെല്ലായ സ്വദേശി (39 പുരുഷന്)
ദുബായില്‍ നിന്നു വന്ന പറളി എടത്തറ സ്വദേശി (36 പുരുഷന്)
*സൗദി-3*
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (30 പുരുഷന്),
ജൂണ്‍ 12ന് വന്ന കരിമ്പ സ്വദേശി (43 പുരുഷന്)
അമ്പലപ്പാറ സ്വദേശി (47 പുരുഷന്)
*കര്‍ണാടക-1*
ബാംഗ്ലൂരില്‍ നിന്ന് വന്ന കുഴല്‍മന്ദം സ്വദേശി (55 പുരുഷന്)
*മഹാരാഷ്ട്ര-4*
ജൂണ്‍ പത്തിന് വന്ന മണ്ണാര്‍ക്കാട് പെരിമ്പടാരി സ്വദേശികളായ അമ്മയും(36) മൂന്ന് മക്കളും ( 12, എട്ട് വയസുള്ള പെണ്‍കുട്ടികള്‍, നാലു വയസുള്ള ആണ്‍കുട്ടി)
*ബീഹാര്‍-1*
ജൂണ്‍ 13ന് വന്ന എരുത്തേമ്പതി സ്വദേശി (36 പുരുഷന്)
ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 214 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച് പേര് മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്
Follow us: pathram online
Leave a Comment