ചൈനയ്ക്ക് മറ്റ് ലക്ഷ്യങ്ങളുമുണ്ട്; പ്രധാനമന്ത്രി മനസ്സിലാക്കണം; പ്രതികരണവുമായി എ.കെ. ആന്റണി

ഇന്ത്യ റോഡ് നിര്‍മാണത്തിന്റെ പേരില്‍ മാത്രമാവില്ല തര്‍ക്കമെന്നും ചൈനയ്ക്ക് മറ്റു ലക്ഷ്യങ്ങളുമുണ്ടെന്നും മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ വസ്തുതകള്‍ വ്യക്തമാക്കണം. മുന്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ കൂടുതല്‍ പറയാനാവില്ല.

1975 നു ശേഷം ഇന്ത്യാ–ചൈന അതിര്‍ത്തിയില്‍ ഇരുവിഭാഗവും വെടിയുതിര്‍ത്തിട്ടില്ല. ഇന്നലെ നടന്ന സംഭവത്തെക്കുറിച്ച് താന്‍ അധികം പറയുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണത്തിനായി താനും കാത്തിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായിയി ലഡാക്കിലെ ചില തന്ത്രപ്രധാന മേഖലകളില്‍ ചൈനീസ് സൈന്യം കിലോമീറ്റുറുകളോളം കടന്നു കയറിയിട്ടുണ്ട്. അവര്‍ ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാകണമെന്നും ആന്റണി പറഞ്ഞു. വിഡിയോ കാണാം.

അതേസമയം ഇന്ത്യ ആക്രമിച്ചുവെന്ന ആരോപണവുമായി ചൈന രംഗത്തെത്തി. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് ആക്രമിച്ചെന്ന് ചൈന വ്യക്തമാക്കി. രണ്ടുതവണ അതിര്‍ത്തി ലംഘിച്ചു. അതീവഗൗരതരമായ ഏറ്റുമുട്ടലുണ്ടായി. ഏകപക്ഷീയ നടപടി എടുത്ത് പ്രകോപനമുണ്ടാക്കരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

ചര്‍ച്ചകളിലുടെ നിലവിലുള്ള പ്രശ്‌നം പരിഹരിക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യ ഏകപക്ഷീയമായ നടപടി എടുക്കരുതെന്നും ചൈന ആവശ്യപ്പെട്ടു. രണ്ടിടത്തും മരണമുണ്ട്. ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യന്‍ കേണലും രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്നത് ഇന്നലെ രാത്രിയാണ്. പ്രശ്‌നപരിഹാരത്തിന് ഇരുസേനാവിഭാഗങ്ങളും ചര്‍ച്ച തുടങ്ങി. ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണല്‍. കേണല്‍ ആന്ധ്ര സ്വദേശിയാണ്. 16 ബിഹാര്‍ ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണ് സന്തോഷ് ബാബു.

follow us: PATHRAM ONLINE

pathram:
Leave a Comment