കൊല്ലം: കടയ്ക്കല്‍ ചരിപ്പറമ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മലപ്പുറം പൊലീസ് ക്യാംപിലെ കമാന്‍ഡോ അഖിലാണു (35) മരിച്ചത്. വ്യാജമദ്യം കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കൂടെയുണ്ടായിരുന്ന ഗിരീഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊലീസ് അന്വേഷണം തുടങ്ങി.
follow us: pathram online latest news
Leave a Comment