കാസര്‍ഗോഡ്: ജില്ലയില് പുതുതായി 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൂന്നാം ഘട്ടത്തിലെ ആകെ പോസറ്റീവ് കേസുകളുടെ എണ്ണം 136 ആയി. 109 പേരാണ് നിലവില്‍ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചയാളെ വിമാനത്താവളത്തില്‍ നിന്നും നാട്ടിലെത്തിച്ച 25 വയസുള്ള കാസര്‍ഗോഡ് നഗരസഭാ സ്വദേശിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും നാട്ടിലെത്തിയവരാണ്. 50 വയസുള്ള മംഗല്‍പാടി സ്വദേശി ഇദ്ദേഹത്തിന്റെ 16 വയസുള്ള മകള്‍, 42 വയസുള്ള ചെങ്കള സ്വദേശി, 44 കാരനായ പടന്ന സ്വദേശി, 21 കാരിയായ മംഗല്‍പാടി സ്വദേശി, 48 വയസുള്ള വലിയപറമ്പ് സ്വദേശി എന്നിവര്‍ക്കാണ് മഹാരാഷ്ട്രയില്‍ നിന്നും എത്തി രോഗം സ്ഥിരീകരിച്ചത്.ഇതില്‍ വലിയ പറമ്പ് സ്വദേശി ഒപ്പം നാട്ടിലെത്തിയ സുഹൃത്തിനൊപ്പം പടന്നയില്‍ ആണ് താമസിച്ചിരുന്നത്.
കുവൈത്തില്‍ നിന്നെത്തിയ 34 കാരനായ നീലേശ്വരം നഗരസഭാ സ്വദേശി, 24 കാരനായ പുല്ലൂര്‍ പെരിയ സ്വദേശി, 25 വയസുള്ള അജാനൂര്‍ സ്വദേശി, ദുബായില്‍ നിന്നെത്തിയ 21 കാരിയായ ചെമ്മനാട് സ്വദേശി, ഷാര്‍ജയില്‍ നിന്നും വന്ന 48 വയസുള്ള ഉദുമ സ്വദേശി എന്നിവര്‍ക്കുമാണ് വിദേശത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ചത്. ആശുപത്രികളിലും വിവിധ ക്വാറന്റീന്‍ കേന്ദ്രങ്ങളിലുമായി 671 പേരുമുള്‍പ്പെടെ ജില്ലയിലാകെ 3940 പേരാണ് നിരീക്ഷണത്തിലുള്ളത്. 739 പേരുടെ സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ കൂടി ഇനി ലഭിക്കാനുണ്ട്