കോവിഡ് : മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം; രോഗബാധിതർ 56 ലക്ഷം പിന്നിട്ടു;

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,52,168 ആയി. രോഗബാധിതരുടെ എണ്ണം 56 ലക്ഷം പിന്നിട്ടു. റഷ്യയിൽ 24 മണിക്കൂറിൽ 9000 പേർക്കു രോഗം സ്ഥിരീകരിച്ചു. 3,62,342 രോഗബാധിരരുള്ള ഇവിടെ സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരു ദിവസം 807 പേരാണ് മരിച്ചത്. ഇതേദിവസം യുഎസിനെക്കാൾ അധികമാണിത്. ഇവിടെ 3,92,360 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 24,549 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,00,579 മരണങ്ങളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 695 പേരാണ് ഇവിടെ മരണമടഞ്ഞത്.

അതേസമയം വിപണി തുറക്കാൻ സംസ്ഥാന ഗവർണർക്കു മേൽ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദം കൂടുകയാണ്. ചൊവ്വാഴ്ച ട്രംപ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ യുഎസ് സ്റ്റോക് മാർക്കറ്റിൽ കൈവരിച്ച നേട്ടത്തെ സൂചിപ്പിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സംസ്ഥാനങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെടുന്നു. ഉയർച്ചകളും താഴ്ചകളും ഉണ്ടാകും എന്നാൽ അടുത്ത വർഷം യുഎസിന്റേതായിരിക്കുമെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്. കലിഫോർണിയയിൽ പള്ളികളും വ്യവസായ സ്ഥാപനങ്ങളും തുറക്കാൻ നടപടി.

ബ്രിട്ടനിലാകട്ടെ കോവിഡ് വ്യാപനം തുടരുമ്പോൾ രാഷ്ട്രീയ വിവാദവും മുറുകുന്നു. ലോക് ഡൗൺ വ്യവസ്ഥ ലംഘിച്ച് നാട്ടിൽ പോയ ഉപദേശകൻ ഡൊമിനിക് കമ്മിങ്സിനെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ന്യായീകരിച്ചതിൽ പ്രതിഷേധിച്ച് ജൂനിയർ മന്ത്രി ഡഗ്ലസ് റോസ് രാജിവച്ചു. മരണ സംഖ്യ അരലക്ഷത്തോട് അടുത്തതോടെ പ്രധാനമന്ത്രിയുടെ കോവിഡ് പ്രതിരോധ നടപടികളും വിമർശനവിധേയമായി. ബ്രിട്ടനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,65,227 ആയി ഉയർന്നു. 37,048 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്.

പാക്കിസ്ഥാനിൽ രോഗികൾ അരലക്ഷം കവിഞ്ഞു. ജപ്പാൻ, തുർക്കി, യുഎഇ എന്നിവ പാക്കിസ്ഥാന് സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. സ്പെയിനിലും ഇറ്റലിയിലും രോഗബാധിതർ രണ്ടു ലക്ഷം പിന്നിട്ടു. ഇറ്റലിയിൽ 32,955 മരണവും സ്പെയിനിൽ 27,117 മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മെക്സിക്കോയിൽ 24 മണിക്കൂറിൽ 500 മരണമാണ് റിപ്പോർട്ട് ചെയ്തത്.

28,530 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഫ്രാൻസ് കോവിഡ് മരണത്തിൽ നാലാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്പെയിനായിരുന്നു ഫ്രാൻസിനു മുന്നിൽ. ചൈനയിൽ‍ 36 പുതിയ കേസുകൾ. വുഹാനിൽ മാത്രം 65 ലക്ഷം ടെസ്റ്റുകൾ ചെയ്തെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7