പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിന്‍ ഓടിക്കുന്നതിന് അനുമതി; വരാന്‍ 1000ല്‍ അധികം പേര്‍

തിരുവനന്തപുരം: പഞ്ചാബില്‍ നിന്നു കേരളത്തിലേക്കു ട്രെയിന്‍ ഓടിക്കുന്നതിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. പഞ്ചാബില്‍ കുടുങ്ങിയവരെ ട്രെയിനില്‍ കേരളത്തില്‍ എത്തിക്കാമെന്ന വാഗ്ദാനവമായി 3 തവണ പഞ്ചാബ് സര്‍ക്കാര്‍ കത്തെഴുതിയിട്ടും കേരളം പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അനുമതി നല്‍കിയത്

ഗര്‍ഭിണികളായ യുവതികള്‍ അടക്കം 1000ല്‍ അധികം മലയാളികളാണു കേരളത്തിലേക്കു വരാന്‍ കാത്തിരിക്കുന്നത്. പ്രത്യേക ട്രെയിന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇവര്‍ പഞ്ചാബ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള 309 പേരും ഇക്കൂട്ടത്തിലുണ്ട്. 12നു ജലന്ധറില്‍ നിന്നു പുറപ്പെട്ട് ബെംഗളുരു വഴി 14നു എറണാകുളത്ത് എത്തുന്ന സര്‍വീസ് നടത്താമെന്ന് അറിയിച്ചാണ് പഞ്ചാബ് കത്ത് അയച്ചത്.

അതിനിടെ, അതിഥിത്തൊഴിലാളികളെ ബംഗാളില്‍ എത്തിക്കാനായി ട്രെയിന്‍ ഓടിക്കാന്‍ ബംഗാള്‍ സര്‍ക്കാരും അനുമതി നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 105 ട്രെയിനുകളാണ് അടുത്ത 30 ദിവസത്തിനുള്ളില്‍ ബംഗാളിലേക്ക് തൊഴിലാളികളുമായി മടങ്ങുക. കേരളത്തില്‍ നിന്ന് 28 ട്രെയിനുകളുണ്ട്. 11 സ്റ്റേഷനുകളില്‍ നിന്നാണ് പ്രത്യേക ട്രെയിനുകള്‍ പുറപ്പെടുക.
.

pathram:
Leave a Comment