രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 60000ത്തിലേയ്ക്ക്; മരണ സംഖ്യ 1981 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60000ത്തിലേയ്ക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 59,662ല്‍ എത്തി. 95 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 1981 ആയി. 17,847 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. 39,834 പേര്‍ ചികിത്സയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

അമേതസമയം, കൊറോണ വൈറസ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2,59,474 ല്‍ എത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,400 പേരാണ് മരിച്ചത്. 87,000 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 37.59 ലക്ഷമായി.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. 67,146 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 1635 പേരാണ് മരിച്ചത്. യൂറോപ്പില്‍ 16.5 ലക്ഷം രോഗികളുണ്ട്.

pathram:
Leave a Comment