പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്‌സ് ആപ്പ്

വാട്ട്‌സ് ആപ്പിലെ പുതിയ അപ്പ്‌ഡേഷനുകള്‍ എത്തി .ഇത്തവണ നമുക്ക് വരുന്ന ഫോര്‍വേഡ് മെസേജുകള്‍ വെരിഫൈ ചെയ്യുവാന്‍ സാധിക്കുന്ന തരത്തിലുള്ള അപ്പ്‌ഡേഷനുകള്‍ ആണ് എത്തിയിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ പുതിയ അപ്പ്‌ഡേഷനുകള്‍ ഉടന്‍ തന്നെ പുറത്തിറക്കിയിരിക്കുന്നത് .ഫോര്‍വേഡ് മെസേജുകള്‍ എത്തുമ്പോള്‍ വലതുഭാഗത്തുള്ള ഐക്കോണ്‍ ഉപയോഗിച്ച് ഗൂഗിള്‍ വഴി സെര്‍ച്ച് ചെയ്യുവാന്‍ സാധിക്കുന്നു.

അത്തരത്തില്‍ നിങ്ങള്‍ക്ക് ഫോര്‍വേഡ് മെസേജുകള്‍ സ്ഥിതികരിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ കോറോണയുടെ പുതിയ ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനവും ഇപ്പോള്‍ വാട്ട്‌സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്.

MyGov Corona Helpdesk എന്ന ഹെല്‍പ്പ് ഡെസ്‌ക്ക് ആണ് ഇതിന്നായി വാട്ട്‌സ് ആപ്പിലും സൗകര്യം ഒരുക്കിയിരിക്കുന്നത് .നിങ്ങള്‍ക്ക് മെസേജ് അയച്ചു തന്ന കൊറോണയുടെ വാര്‍ത്തകള്‍ അറിയുവാന്‍ സാധിക്കുന്നതാണ് .+91 90131 51515 എന്ന നമ്പറിലേക്ക് നിങ്ങള്‍ക്ക് ഇത്തരത്തില്‍ കൊറോണയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ആശ്രയിക്കാവുന്നതാണ് .

കൊറോണയെക്കുറിച്ചുള്ള സത്യസന്ധമായ വാര്‍ത്തകള്‍ക്ക് ഈ ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഉപകരിക്കുന്നതാണ്.

pathram:
Leave a Comment