ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. രോഗവും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ രോഗത്തിന് അപ്പുറം മറ്റു പല കാര്യങ്ങള്‍ കൊണ്ടും ആളുകള്‍ മരിക്കുമെന്ന് പറയുകയാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന നടന്‍ മാമുക്കോയ
” ഇങ്ങനെ ആരും വീട്ടില്‍ ഇരുന്ന ഒരു ചരിത്രമുണ്ടാവില്ല നമുക്ക്. ആദ്യത്തെ കുറച്ചുദിവസം നമുക്ക് വേണ്ടിയല്ലേ എന്നോര്‍ത്ത് ഇരുന്നു. പിന്നീടത് നിര്‍ബന്ധമായി. ഓരോ ദിവസം കഴിയും തോറും നമ്മുടെ അയല്‍ സംസ്ഥാനങ്ങളും ലോകവുമെല്ലാം കൂടുതല്‍ കൂടുതല്‍ അപകടാവസ്ഥയിലേക്ക് പോവുകയാണെന്ന് മനസ്സിലാക്കി തുടങ്ങി. അതിനോട് സഹകരിച്ചേ പറ്റൂ എന്ന ബോധം ആളുകള്‍ക്ക് വന്നു.
പക്ഷേ ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ രോഗത്തിന് അപ്പുറം മറ്റു പല കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ മരിക്കും. അതാണ് പേടി. സാമ്പത്തിക പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍…. ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടാണല്ലോ നമ്മുടെയൊക്കെ ജീവിതം, അതെല്ലാം മുടങ്ങിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് എല്ലാം ശരിയാവണേ എന്നൊരൊറ്റ പ്രാര്‍ത്ഥനയിലാണ്.” മാമുക്കോയ പറഞ്ഞു.
Leave a Comment