സംസ്ഥാനത്ത് 60ല്‍ അധികം ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അറുപതിലധികം ട്രെയിനുകള്‍ റദ്ദാക്കി. ഇന്നു മാത്രം 37 ട്രെയിനുകള്‍ പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. പാസഞ്ചര്‍, മെമു, എക്‌സ്പ്രസ്, വീക്കിലി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. തിരക്കു കുറവായതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നു റെയില്‍വേ അറിയിച്ചു. കേരള, ജയന്തി, കുര്‍ള അടക്കമുള്ള പ്രധാന ട്രെയിനുകള്‍ സര്‍വീസ് തുടരും.

പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവര്‍ യാത്ര ഒഴിവാക്കണമെന്ന് റയില്‍വേ അഭ്യര്‍ഥിച്ചു. രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കാനായി തിരുവനന്തപുരത്തും കൊച്ചിയിലും രണ്ട് ഐസലേഷന്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ളത് ഉള്‍പ്പെടെ 52 യാത്രാ ഇളവുകള്‍ റെയില്‍വേ പിന്‍വലിച്ചു. വിദ്യാര്‍ഥികള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു മാത്രമായി യാത്രാ ഇളവ് പരിമിതപ്പെടുത്തി.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം–കായംകുളം മെമു (66315)

കായംകുളം–എറണാകുളം മെമു (66316)

എറണാകുളം–ഗുരുവായൂര്‍ പാസഞ്ചര്‍ (56370)

ഗുരുവായൂര്‍–തൃശൂര്‍ പാസഞ്ചര്‍ (56373)

തൃശൂര്‍–കോഴിക്കോട് പാസഞ്ചര്‍ (56663)

പുനലൂര്‍–ഗുരുവായൂര്‍ പാസഞ്ചര്‍ (56366)

എറണാകുളം–കായംകുളം പാസഞ്ചര്‍ (കോട്ടയംവഴി,56387)

കായംകുളം–എറണാകുളം പാസഞ്ചര്‍ (കോട്ടയംവഴി,56388)

ഗുരുവായൂര്‍–തൃശൂര്‍ പാസഞ്ചര്‍ (56043)

തൃശൂര്‍–ഗുരുവായൂര്‍ പാസഞ്ചര്‍ (56044)

ഗുരുവായൂര്‍–പുനലൂര്‍ പാസഞ്ചര്‍ (56365)

കോഴിക്കോട്–തൃശൂര്‍ പാസഞ്ചര്‍ (56664)

തൃശൂര്‍–ഗുരുവായൂര്‍ പാസഞ്ചര്‍ (56374)

ഗുരുവായൂര്‍–എറണാകുളം പാസഞ്ചര്‍ (56375)

കൊല്ലം–കന്യാകുമാരി മെമു (66304)

കന്യാകുമാരി–കൊല്ലം മെമു (66305)

കൊച്ചുവേളി–മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് (മാര്‍ച്ച് 21, 26, 28 ദിവസങ്ങളില്‍ 16355)

മംഗലാപുരം–കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് (മാര്‍ച്ച് 22, 27, 29 ദിവസങ്ങളില്‍ 16356)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:

തിരുവനന്തപുരം സെന്‍ട്രല്‍–ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് മാര്‍ച്ച് 20 മുതല്‍ 31വരെ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും (16302)

ഷൊര്‍ണൂര്‍–തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് മാര്‍ച്ച് 20 മുതല്‍ 31വരെ എറണാകുളത്തുനിന്ന് തിരുവനന്തപുരംവരെ സര്‍വീസ് നടത്തും (16301)

കോയമ്പത്തൂര്‍–തൃശൂര്‍ പാസഞ്ചര്‍ ഏപ്രില്‍ 2വരെ കോയമ്പത്തൂരില്‍നിന്ന് ഷൊര്‍ണൂര്‍വരെ സര്‍വീസ് നടത്തും (56605)

തൃശൂര്‍ -–കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഏപ്രില്‍ 2വരെ ഷൊര്‍ണൂരില്‍നിന്ന് കണ്ണൂര്‍വരെ സര്‍വീസ് നടത്തും (56603)

ഗുരുവായൂര്‍–-പുനലൂര്‍ പാസഞ്ചര്‍ ഇന്ന് ഗുരുവായൂരില്‍നിന്ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും

റദ്ദാക്കിയ മറ്റു ട്രെയിനുകള്‍

മഡ്ഗാവന്‍–എറണാകുളം എക്‌സ്പ്രസ്–മാര്‍ച്ച് 22, 29 (10215)

എറണാകുളം–മഡ്ഗാവന്‍ എക്‌സ്പ്രസ്–മാര്‍ച്ച് 23,30(10216)

താമ്പരം–നാഗര്‍കോവില്‍ സ്‌പെഷല്‍ ട്രെയിന്‍–ഏപ്രില്‍ 8,15 (06005)

നാഗര്‍കോവില്‍–താമ്പരം സ്‌പെഷല്‍ ട്രെയിന്‍–ഏപ്രില്‍ 9,16(06006)

എറണാകുളം–വേളാങ്കണി സ്‌പെഷല്‍ ട്രെയിന്‍–ഏപ്രില്‍ 4,11,18(06015)

വേളാങ്കണി–എറണാകുളം സെപ്ഷല്‍ ട്രെയിന്‍–ഏപ്രില്‍ 5, 12, 19 (06016)

എറണാകുളം–രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍– ഏപ്രില്‍ 9, 16(06045)

രാമേശ്വരം–എറണാകുളം സ്‌പെഷല്‍ ട്രെയിന്‍– ഏപ്രില്‍ 10, 17 ( 06046)

തിരുവനന്തപുരം–ചെന്നൈ സ്‌പെഷല്‍ ട്രെയിന്‍– ഏപ്രില്‍ 8, 15 (06048)

ചെന്നൈ–തിരുവനന്തപുരം സ്‌പെഷല്‍ സുവിധ ട്രെയിന്‍– ഏപ്രില്‍ 9 (82633)

ചെന്നൈ–തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍– ഏപ്രില്‍ 16 (06047)

നാഗര്‍കോവില്‍–താമ്പരം സ്‌പെഷല്‍ ട്രെയിന്‍– ഏപ്രില്‍ 5, 19(06064)

നാഗര്‍കോവില്‍–താമ്പരം സുവിധ സ്‌പെഷല്‍ ട്രെയിന്‍– ഏപ്രില്‍ 12(82624)

താമ്പരം– നാഗര്‍കോവില്‍ സ്‌പെഷല്‍ ട്രെയിന്‍– ഏപ്രില്‍ 6, 13, 20 (06063)

Similar Articles

Comments

Advertismentspot_img

Most Popular