ഇറ്റലിയില്‍ നിന്ന് 40 മലയാളികള്‍ നെടുമ്പാശേരിയില്‍; രക്ത സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും

നെടുമ്പാശേരി: ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ 40 മലയാളികള്‍ ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. ഇവരുടെ രക്ത സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും. പുലര്‍ച്ചെ 2.20നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. എറണാകുളത്തുനിന്നുള്ള 75 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും കിട്ടാനുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം താത്കാലികമായി നിര്‍ത്തിവെച്ചു.

അതേസമയം കൊല്ലത്ത് ഇറ്റലിയില്‍ നിന്നെത്തിയ പെണ്‍കുട്ടി നിരീക്ഷണത്തിലാണ്. ഈ പെണ്‍കുട്ടി തീവണ്ടിയിലടക്കം സഞ്ചരിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പെണ്‍കുട്ടി ട്രെയിന്‍ മാര്‍ഗമാണ് വീട്ടിലേക്ക് പോയത്. ഇവരില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗബാധ തെളിഞ്ഞാല്‍ ട്രെയിനില്‍ സഞ്ചരിച്ചവരെ മുഴുവന്‍ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ടിക്കറ്റ് റിസര്‍വ് ചെയ്യാതെ പോയ ആളുകളെയാണ് കണ്ടെത്താന്‍ സാധിക്കാതെ വരിക എന്നതാണ് ജില്ലാ ഭരണകൂടത്തെ അലട്ടുന്നത്. പെണ്‍കുട്ടി സഞ്ചരിച്ച കമ്പാര്‍ട്ടുമെന്റിലുള്ള ആളുകളെ കണ്ടെത്താനാണ് ശ്രമം. രോഗബാധ സ്ഥിരീകരിച്ചാല്‍ ഇവരെയെല്ലാം നിരീക്ഷണത്തിലാക്കും.

pathram:
Leave a Comment