സൂര്യ ഗ്രഹണം കാണാൻ മോദി ഉപയോഗിച്ചത് 1.4 ലക്ഷം രൂപയുടെ കണ്ണട ?

ന്യൂ ഡൽഹി: വലയസൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹം ഒരു കൂളിംഗ് ഗ്ലാസും, സൂര്യഗ്രഹണം കാണുവാനുള്ള ഗ്ലാസും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാലിപ്പോൾ സൂര്യഗ്രഹണം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച കണ്ണടയും അതിന്‍റെ വിലയുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ ചര്‍ച്ചാ വിഷയം.
കണ്ണടയുടെ വില പറയുന്നവരുടെ എണ്ണം സമൂഹമാധ്യമങ്ങളില്‍ കൂടുകയാണ്. ഫേസ്ബുക്കിലും ട്വിറ്ററിലടക്കം ഒട്ടനവധിപേരാണ് കമ്മന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത് . സജീവ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് . ഇതിനെ തുടർന്ന് , കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും സംഗതി ഏറ്റെടുത്തതോടെ മോദിയുടെ കോട്ടിന് പിന്നാലെ കണ്ണടയും വൈറലാവുകയാണ് . നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായി മാറിയത്. ഇതിനു പുറമേ 1.6 ലക്ഷം രൂപയാണ് ഈ കണ്ണടയുടെ വിലയെന്ന് വാദിച്ച് ഒട്ടേറെ പേര്‍ ട്വീറ്റും ചെയ്ത് രംഗത്തെത്തി.

രാഷ്ട്രീയ നിരീക്ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ധ്രുവും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി 1.6 ലക്ഷം രൂപയുടെ സണ്‍ഗ്ലാസ്സ് ധരിച്ചതില്‍ എനിക്ക് വ്യക്തപരമായി പ്രശ്‌നങ്ങളൊന്നും ഇല്ല. പക്ഷെ അദ്ദേഹം സ്വയം ഞാനൊരു ഫക്കീര്‍ ആണെന്ന് വിളിക്കുന്നത് നിര്‍ത്തണം.’ ധ്രുവ് റാഠെ ഫേസ്ബുക്കില്‍ കുറിച്ചു. അതേ സമയം ബിജെപി അനുകൂലികള്‍ മോദിയെ പ്രതിരോധിച്ച് രംഗത്ത് എത്തി. ഇത് വ്യാജപ്രചരണമാണ് എന്നാണ് ഇവരുടെ വാദം.

അതേസമയം, ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞായിരുന്നതിനാലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലും സൂര്യഗ്രഹണം കാണാനായില്ലെന്ന് മോദി തന്റെ നിരാശ പ്രകടിപ്പിച്ചിരുന്നു.
ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകൾ അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലമെന്നാണ് മോദി കുറിച്ചത് . പക്ഷേ, കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതിൽ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. എന്നാല്‍ ട്വീറ്റ് ചെയ്ത ചിത്രം ഒരു ട്രോള്‍ ആകാന്‍ സാധ്യതയുണ്ടെന്ന ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോദി എല്ലാവരെയും അത്ഭുതപ്പെടുത്തി. ട്രോളുകള്‍ക്ക് സ്വാഗതം അത് അസ്വദിക്കൂ എന്നാണ് മോദി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിന് ഇതുവരെ 27400 റീട്വീറ്റും, 1.47 ലക്ഷം ലൈക്കും ലഭിച്ചിട്ടുണ്ട്. എങ്കിലും മോദിയുടെ ഈ ചിത്രത്തിന് ട്രോളുകളുടെ കുറവുകളൊന്നും തന്നെയില്ല .

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7