ഫോര്‍ പോയിന്റ്സ് ബൈ ഷെറാട്ടണില്‍ കേക്ക് മിക്സിങ്

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ക്യാമ്പസിലുള്ള ഹോട്ടല്‍ ഫോര്‍ ഫോയിന്റ്സ് ബൈ ഷെറാട്ടണില്‍ കേക്ക് മിക്സിങ്ങും ഗ്രേപ്പ് സ്റ്റോമ്പിങ്ങും നടന്നു. സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, അമേയ മാത്യു, വൈഷ്ണവി വേണുഗോപാല്‍, അയ്യപ്പന്‍, ബിയോണ്‍, സെലിബ്രിറ്റി ഷെഫ് തസ്നീം അസീസ് തുടങ്ങിയവര്‍ കേക്ക് മിക്സിങ്ങിലും ഗ്രേപ്പ് സ്റ്റോമ്പിങ്ങിലും പങ്കെടുത്തു. ഫോര്‍ പോയിന്റ് ഷെറാട്ടണിന്റെ ആഗോള വളര്‍ച്ച ആഘോഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കൊച്ചി ബെസ്റ്റ് ബ്രൂ ഗാര്‍ഡന്‍ എന്ന പരിപാടിക്കും തുടക്കമായി. വൈവിധ്യങ്ങളായ രുചിക്കൂട്ടുകള്‍ക്ക് പുറമേ സെലിബ്രിറ്റി ഡിജെ ശേഖര്‍ മേനോന്‍ ഉള്‍പ്പെടെയുള്ള വിവിധ ഡിജെകളുടെയും മ്യൂസിക് ബാന്‍ഡുകളുടെയും സംഗീതപരിപാടികളും ഒരുക്കിയിട്ടുള്ള പരിപാടി ഞായറാഴ്ച സമാപിക്കും.

Similar Articles

Comments

Advertisment

Most Popular

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ (4)* 1. മുബൈയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (29) 2. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ വ്യക്തി...

കോവിഡ്: ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ നില ഗുരുതരം

ചെന്നൈ: കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ...

സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17),...