അക്തറിനു മുന്നില്‍ കൈകൂപ്പി നമിച്ചുവെന്ന് ഐസിസി

സതാംപ്ടണ്‍: മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയൈബ് അക്തറിന്റെ ഒരു ട്വീറ്റ് കണ്ട് കൈകൂപ്പി നമിച്ചുവെന്ന് ഐസിസി. ഇംഗ്ലണ്ടും വെയ്ല്‍സും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ മഴ തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണ് അക്തറിന്റെ ട്വീറ്റ് എത്തിയത്. തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് ഒടുവില്‍ മഴ കവര്‍ന്നത്. സതാംപ്ടണിലെ കനത്ത മഴമൂലം പാതിവഴിയില്‍ കളി ഉപേക്ഷിക്കുകയായിരുന്നു.
മത്സരത്തില്‍ മഴ തകര്‍ത്തുപെയ്തതോടെ മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയൈബ് അക്തറിന്റെ ഒരു ട്വീറ്റെത്തി. റെയ്ന്‍ റെയ്ന്‍ ഗോ എവേ… എന്ന പാട്ടാണ് വിന്‍ഡീസ് ദക്ഷിണാഫ്രിക്ക മത്സരവുമായി ചേര്‍ത്ത് രസകരമായി അക്തര്‍ അവതരിപ്പിച്ചത്. അക്തറിന്റെ പാട്ട് കണ്ട് ഐസിസിക്ക് വരെ കിളി പോയി. കൈകൂപ്പി ‘നമിച്ചു’ എന്നായിരുന്നു ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള മറുപടി.
സതാംപ്ടണില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വീഴ്ത്തി വിന്‍ഡീസ് മുന്‍തൂക്കം നേടി നില്‍ക്കവെ എട്ടാം ഓവറിലാണ് മഴയെത്തിയത്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതം ലഭിച്ചു. നാലാം മത്സരം കളിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറന്നു എന്നതും ശ്രദ്ധേയം.

pathram:
Leave a Comment