ചെന്നൈയെ തകര്‍ത്ത് മുംബൈ ചാംപ്യന്മാര്‍

അവസാനപന്തുവരെ ആവേശം നിലനിന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് ജയം. ഒരു റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. ചെന്നൈയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ലസിത് മലിംഗയുടെ പന്തില്‍ ഷാര്‍ദുല്‍ ഠാകൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഇതോടെ മുംബൈക്ക് നാലാം കിരീടം.

ഷെയ്ന്‍ വാട്‌സണ്‍ (59 പന്തില്‍ 80) ഒഴികെ ചെന്നൈ നിരയില്‍ മറ്റൊരാള്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഫാഫ് ഡു പ്ലെസിസ് (26), സുരേഷ് റെയ്‌ന (8), അമ്പാട്ടി റായുഡു (1), എം.എസ് ധോണി (2), ഡ്വെയ്ന്‍ ബ്രാവോ (15), ഷാര്‍ദുല്‍ ഠാകൂര്‍ (2) എന്നിവരാണ് ചെന്നൈയുടെ പുറത്തായ മറ്റുതാരങ്ങള്‍. നാല് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു വാട്‌സണിന്റെ ഇന്നിങ്‌സ്.

അവസാന ബോളില്‍ രണ്ട് റണ്‍സ് എടുക്കേണ്ടിയിരുന്നു. അതിന് ചെന്നൈയ്ക്ക് കഴിഞ്ഞില്ല. രണ്ട് റണ്‍സ് ജയമാണ് മുംബൈ നേടിയത്. ചെന്നൈയ്ക്ക് വേണ്ടി 80 റണ്‍സെടുത്ത വാട്‌സണാണ് ടോപ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് അടിച്ചു. 25 പന്തില്‍ മൂന്നു വീതം ഫോറും സിക്സും സഹിതം 41 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍.
ഓപ്പണിങ് വിക്കറ്റില്‍ ക്വിന്റണ്‍ ഡികോക്കും രോഹിത് ശര്‍മ്മയും 45 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 29 റണ്‍സ് അടിച്ച ഡികോക്ക് ആണ് ആദ്യം പുറത്തായത്. അടുത്ത ഓവറില്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും ക്രീസ് വിട്ടു.

സൂര്യരുമാര്‍ യാദവ് 15 റണ്‍സ് അടിച്ചപ്പോള്‍ ഏഴു റണ്‍സിന്റെ ആയുസ്സേ ക്രുണാല്‍ പാണ്ഡ്യക്ക് ഉണ്ടായുള്ളു. ഇഷാന്‍ കിഷന്‍ 23 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ 10 പന്തില്‍ 16 റണ്‍സുമായി പുറത്തായപ്പോള്‍ ചാഹറും മക്ലീഗനും അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിട്ടു.

നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ദീപക് ചാഹറാണ് ചെന്നൈയ്ക്കായി മികച്ച ബൗളിങ് പുറത്തെടുത്തത്. ശ്രദ്ധുല്‍ ഠാക്കൂറും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം നേടി.

ഇരുടീമുകളുടേയും അക്കൗണ്ടില്‍ മൂന്നു കിരീടങ്ങളാണുള്ളത്. ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്. ധോനി നയിക്കുന്ന ചെന്നൈ ടീം ഏഴുതവണ ഫൈനലിലെത്തി അതില്‍ നാലുതവണ തോറ്റു. രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്, കളിച്ച നാലു ഫൈനലില്‍ മൂന്നിലും ജയിച്ചു. നേര്‍ക്കുനേര്‍ ഫൈനലില്‍ മൂന്നുവട്ടം എതിരിട്ടപ്പോള്‍ രണ്ടിലും വിജയം മുംബൈക്കായിരുന്നു.

മുംബൈയുമായി 29 ആകെ മത്സരം കളിപ്പോള്‍ 18 തവണ ചെന്നൈ തോറ്റു. എന്നാല്‍ നിര്‍ണായകഘട്ടത്തില്‍ തിരിച്ചുവരാനുള്ള ശേഷിയും ധോനിയുടെ നായകമികവും അവരുടെ ശക്തിയാകുന്നു.

pathram:
Leave a Comment