കേന്ദ്രം നിര്‍ദേശിച്ചിട്ടാണ് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്; തെളിവുമായി പിണറായി

കണ്ണൂര്‍: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു എന്നതിന് തെളിവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ഉത്തരവ് മുഖ്യമന്ത്രി ഉയര്‍ത്തി കാണിച്ചു. തെളിവുണ്ടോ എന്ന ബി ജെ പിയുടെ ചോദ്യത്തിനാണ് മറുപടിയായാണ് മുഖ്യമന്ത്രി ഉത്തരവ് വായിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയുടെ വെളിച്ചത്തില്‍ കൃത്യമായ നടപടി എടുക്കണം എന്നാണ് 11034/01/2018 ഐഎസ് ഐബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍ എന്ന സര്‍ക്കുലറില്‍ പറയുന്നത്.

ഇതേ സമയം തെളിവുണ്ടോ എന്ന ബി ജെ പിയുടെ ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍. ഞാന്‍ നരേന്ദ്രമോദിയാണെന്നാണ് കരുതിയാണ് ഈ ചോദ്യം ചോദിക്കുന്നത്. ഞാന്‍ കളവ് പറയാറില്ല. നിങ്ങള്‍ ഇത് ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വംശഹത്യയുടെ വക്താക്കളെ എത്തിച്ച് റോഡ് ഷോ നടത്തുകയാണ് കേരളത്തില്‍ എന്ന് മുഖ്യമന്ത്രി അമിത് ഷായെ പരോക്ഷമായി പരാമര്‍ശിച്ച് അഭിപ്രായപ്പെട്ടു.

pathram:
Leave a Comment