ആയുഷ് കോണ്‍ക്ലേവ്: ശംഖുംമുഖത്ത് മണല്‍ ശില്‍പം

തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ പ്രചരണാര്‍ത്ഥം ശംഖുംമുഖം ബീച്ചില്‍ മണല്‍ ശില്‍പം ഒരുക്കി. സാന്‍ഡ് ആര്‍ട്ടിസ്റ്റിസ് സുധീഷ് കുരുവിക്കാടിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ശില്‍പം പ്രളയാനന്തര കേരളത്തില്‍ ആയുഷിന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമെടുത്താണ് സുധീഷ് കുരുവിക്കാട് മണല്‍ ശില്‍പം യാഥാര്‍ത്ഥ്യമാക്കിയത്. കൂടാതെ, ആയുഷ് പ്രചരണാര്‍ത്ഥം ആയുര്‍വേദ കോളജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശംഖുംമുഖം ബീച്ച്, ആയുര്‍വേദ കോളജ് ആശുപത്രി, കനകക്കുന്ന് എന്നിവടങ്ങളില്‍ ഫ്‌ളാഷ് മോബും നടത്തി.

ഫോട്ടോ ക്യാപ്ഷന്‍: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ പ്രചരണാര്‍ത്ഥം സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുധീഷ് കുരുവിക്കാട് ഒരുക്കിയ സാന്‍ഡ് ആര്‍ട്ട്.
ഫോട്ടോ ക്യാപ്ഷന്‍: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ പ്രചരണാര്‍ത്ഥം ശംഖുംമുഖം ബീച്ചില്‍ ആയുര്‍വേദ കോളജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ്.
pathram:
Leave a Comment