കൊച്ചിയുടെ നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക് ഓട്ടോകള്‍ ; മിനിമം ചാര്‍ജ്ജ് പത്ത് രൂപ

കൊച്ചി: കൊച്ചിയില്‍ മിനിമം ചാര്‍ജ് പത്ത് രൂപ നിരക്കില്‍ പുതിയ ഓട്ടോ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. ഓട്ടോത്തൊഴിലാളി സംഘടനകളുടെ സംയുക്ത സമതിയുടെ കീഴില്‍ കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വ്വീസായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഓട്ടോകള്‍ക്കാണ് മിനിമം ചാര്‍ജ് പത്ത് രൂപ. ഡീസല്‍, സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് പുറമേയാണ് കൊച്ചിയുടെ നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക് ഓട്ടോകള്‍ എത്തുന്നത്. മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎംആര്‍എല്‍ ആണ് പുതിയ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനാണ് പത്ത് രൂപ. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നീടുള്ള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവുമാണ് നിരക്ക്. ഇലക്ട്രിക് ഓട്ടോയില്‍ നാല് പേര്‍ക്കാണ് ഇരിക്കാന്‍ സാധിക്കുക. ഓരോ യാത്രക്കാരനും പത്ത് രൂപ വീതം നല്‍കണം. ഷെയര്‍ ഓട്ടോ മാതൃകയിലാണ് സര്‍വ്വീസ് നടത്തുക.
ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നീ ആറ് മെട്രോ സ്‌റ്റേഷനുകിലാണ് ഇലക്ട്രിക് ഓട്ടോയുടെ സര്‍വ്വീസുള്ളത്. ഇലക്ട്രിക് ഓട്ടോ ഒരു തരത്തിലും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകില്ല എന്നതാണ് ഇഓട്ടോയുടെ പ്രധാന ഗുണം. ജിപിഎസ് സംവിധാനമുള്ളതിനാല്‍ യാത്രക്കാരന്റെ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കും.
ആദ്യഘട്ടത്തില്‍ 16 ഓട്ടോകളാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ എണ്‍പത് കിലോമീറ്റര്‍ വരെ ഓടാന്‍ ഇഓട്ടോകള്‍ക്ക് കഴിയും. കാക്കി നിറത്തില്‍ നിന്നും വ്യത്യസ്തമായി നീല നിറത്തിലുള്ള യൂണിഫോമായിരിക്കും ഇലക്ട്രിക്ക് ഓട്ടോ െ്രെഡവര്‍മാരുടേത്. നിലവില്‍ ആലുവ, കളമശ്ശേരി, കലൂര്‍, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നീ സ്‌റ്റേഷനുകളിലാണ് ഓട്ടോകള്‍ വിന്യസിച്ചിരിക്കുന്നത്. രണ്ടാം ഘട്ടമായി ഉടന്‍ തന്നെ 22 ഓട്ടറിക്ഷകള്‍ കൂടി സര്‍വ്വീസ് ആരംഭിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.
സിഐടിയുവും, ഐഎന്‍ടിയുസിയും, ബിഎംഎസുമടക്കം കൊച്ചിയിലെ ആറ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി രൂപീകരിച്ച എറണാകുളം െ്രെഡവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ചുമതല. ഇലക്ട്രിക്ക് ഓട്ടോ ഓടിക്കുന്ന െ്രെഡവര്‍മാരെല്ലാം സൊസൈറ്റി അംഗങ്ങളായിരിക്കും. നിലവില്‍ രണ്ട് വനിതാ െ്രെഡവര്‍മാരും സൊസൈറ്റിയില്‍ ഉണ്ട്. കൂടുതല്‍ െ്രെഡവര്‍മാരെ ഉള്‍പ്പെടുത്തി സൊസൈറ്റി വിപുലീകരിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.

കൈനറ്റിക് ഗ്രീന്‍ എന്ന കമ്പനിയാണ് ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. ഒരു ദിവസം 100 രൂപ വാടകയായി കൈനറ്റിക് കമ്പനിക്ക് സൊസൈറ്റി നല്‍കണം. ഓട്ടോ െ്രെഡവര്‍ക്ക് ഒരു ദിവസത്തെ ശമ്പളം 600 രൂപയാണ.്‌

pathram:
Leave a Comment