തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നു നടന്‍ മോഹന്‍ലാല്‍ മാസങ്ങള്‍ക്കുമുമ്പേ തീരുമാനിച്ചിരുന്നു. ഇക്കാര്യം സുഹൃത്തുക്കള്‍ മുഖേന ബി.ജെ.പി. നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയാകുമെന്നു വലിയ പ്രചാരണമുയര്‍ന്നെങ്കിലും പാര്‍ട്ടി ഇത് ചര്‍ച്ചചെയ്യാതിരുന്നതിന്റെ കാരണവും ഇതാകാം. എന്നാല്‍, ലാല്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍.എസ്.എസിന് നിര്‍ബന്ധമുണ്ടായിരുന്നു.
സിനിമ മുടങ്ങി നിര്‍മാതാക്കള്‍ക്ക് സാമ്പത്തികനഷ്ടം വരുത്താന്‍ ലാല്‍ ആഗ്രഹിക്കുന്നില്ല. മത്സരിക്കാനിറങ്ങിയാല്‍ മാസങ്ങള്‍ നഷ്ടമാകും. മാത്രവുമല്ല ഇഷ്ടമേഖലയല്ലാത്ത രാഷ്ട്രീയത്തിലിറങ്ങി ഒരു ലേബല്‍ ഉണ്ടാക്കാനും താത്പര്യമില്ല. സ്ഥാനാര്‍ഥിയാകാനില്ലെന്ന തീരുമാനത്തിനു പിന്നിലുള്ള കാരണങ്ങള്‍ ഇതാണ്.
ലാല്‍ മത്സരത്തിനില്ലെന്നു പറഞ്ഞതോടെ തിരുവനന്തപുരത്ത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, സുരേഷ് ഗോപി എം.പി., മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. രാജ്യസഭാംഗമായ സുരേഷ് ഗോപി ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. കുമ്മനത്തെ മത്സരത്തിനിറക്കുമോ എന്നതില്‍ തീരുമാനം ഇപ്പോള്‍ത്തന്നെ വൈകി. പത്തനംതിട്ടയില്‍ എം.ടി. രമേശിനാണ് മുന്‍തൂക്കം. തൃശ്ശൂരില്‍ കെ. സുരേന്ദ്രന്‍, പാലക്കാട്ട് ശോഭാ സുരേന്ദ്രന്‍, കാസര്‍കോട്ട് സി.കെ. പദ്മനാഭന്‍ അല്ലെങ്കില്‍ പി.കെ. കൃഷ്ണദാസ് എന്നിവര്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.
Leave a Comment