സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താവിനെചൊല്ലി സംഘര്‍ഷം

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കൂടിയാട്ട വേദിയില്‍ സംഘര്‍ഷം. ആലപ്പുഴ ടീമിന്റെ പരിശീലകനെ വിധികര്‍ത്താവാക്കിയതിനെതിരെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കൂടിയാട്ടവേദിയില്‍ സംഘര്‍ഷം ഉണ്ടായത്. വിധികര്‍ത്താവിനെ മാറ്റിയില്ലെങ്കില്‍ തങ്ങള്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് പതിനഞ്ച് ടീമുകള്‍ അറിയിച്ചു. മത്സരം റദ്ദാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് മത്സരാര്‍ഥികള്‍ മേക്കപ്പോടെ തന്നെ വേദിയില്‍ കുത്തിയിരുന്ന് സമരം നടത്തി. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ തുടങ്ങിയ പ്രതിഷേധം അഞ്ചര വരെ നീണ്ടു. പൊലീസെത്തിയാണ് വിദ്യാര്‍ഥികളെ മാറ്റിയത്.
ആകെ പതിനേഴ് ടീമുകളാണ് മത്സരിക്കാനുണ്ടായിരുന്നത്. വിധികര്‍ത്താവായി എത്തിയ കലാമണ്ഡലം കനകകുമാറിനെതിരേയാണ് മറ്റ് പതിനഞ്ച് ടീമുകളും പരാതി ഉന്നയിച്ചത്. എന്നാല്‍, മത്സരം നടക്കട്ടെയെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഇടപെടാമെന്നുമായിരുന്നു ഡി ഡി യുടെ വിശദീകരണം.

pathram:
Related Post
Leave a Comment