നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു

നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു. ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരെ നിലയ്ക്കലില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സുരേന്ദ്രന്‍ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയില്‍ ആയിരക്കണക്കിന് സുരേന്ദ്രന്‍മാര്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ബി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ ഒമ്പത് പ്രവര്‍ത്തകരെയാണ് നിരോധനാജ്ഞ ലംഘിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തത്. നിലയ്ക്കലിന് മുന്ന് കിലോമീറ്റര്‍ അകലെ ഇലവുങ്കലില്‍ വച്ച് പോലീസ് ഇവരെ പരിശോധിച്ച് പേരുവിവരങ്ങള്‍ ശേഖരിച്ചിരുന്നു.
രണ്ട് വാഹനങ്ങളിലാണ് ഇവര്‍ എത്തിയത്. ആറുമണിക്കൂറിനകം ദര്‍ശനം നടത്തി തിരികെ ഇറങ്ങണമെന്ന നിര്‍ദ്ദേശം അടങ്ങിയ നോട്ടീസ് കൈപ്പറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് കൈപ്പറ്റിയാല്‍ ശബരിമല ദര്‍ശനത്തിന് പോകാന്‍ അനുമതി നല്‍കാമെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു.
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘന സമരത്തിനെത്തിയ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയത് നീക്കുന്നു. -ഫോട്ടോ: വി.പി. ഉല്ലാസ്.
എന്നാല്‍, നോട്ടീസ് കൈപ്പറ്റില്ലെന്നും നിരോധനാജ്ഞ ലംഘിക്കുകയാണെന്നും എന്ന് ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പെരുനാട് പോലീസ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Similar Articles

Comments

Advertismentspot_img

Most Popular