എന്റെ സിനിമകളില്‍ അഭിനയിച്ച നായികമാര്‍ക്കായിരുന്നു എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിരുന്നതെന്ന് വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചന്‍. ലിംഗസമത്വത്തെക്കുറിച്ചും ആണ്‍– പെണ്‍ പ്രതിഫല വ്യത്യാസത്തെക്കുറിച്ചും ബോളിവുഡില്‍ വിവാദം ചൂടുപിടിക്കുമ്പോളാണ് തന്റെ നിലപാട് വ്യക്തമാക്കി അഭിഷേക് ബച്ചന്‍ രംഗത്തു വന്നിരിക്കുന്നത്. ഇതൊരു വ്യവസായമാണ്. ലിഗഭേദമല്ല നിങ്ങളുടെ ബിസിനസ് മൂല്യമാണ് പ്രധാനം. നിങ്ങള്‍ വിലപിടിപ്പുള അഭിനേതാവണെങ്കില്‍ അതിനനുസരിച്ചുളള പ്രതിഫലമാണ് നിങ്ങള്‍ക്ക് ലഭിക്കുക. പുതിയ ഒരു നടി ഷാരൂഖ് ഖാന് ലഭിക്കുന്ന പ്രതിഫലം വേണമെന്ന് ആഗ്രഹിച്ചാല്‍ നടക്കുമോ..?– അഭിഷേക് ചോദിച്ചു. എന്റെ ഭാര്യയ്‌ക്കൊപ്പം ഞാന്‍ ഒന്‍പതു സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ എട്ടു സിനിമകളിലും എന്റെ ഭാര്യയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം. പിക്കു എന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ദീപിക പദുക്കോണിനായിരുന്നു. നാളെ ആരാധ്യ സിനിമാ മേഖല തിരഞ്ഞെടുക്കുകയാമെങ്കില്‍ താന്‍ ഭയക്കുകയില്ലെന്നും. എന്നാല്‍ നാളെ അവളൊരു അഭിനേത്രിയായാല്‍ സ്വയം സംരക്ഷിക്കാമനുള്ള തിരിച്ചറിവുണ്ടാകണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും അഭിഷേക് പറയുന്നു.എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം അഭിഷേകും ഐശ്വര്യയും വീണ്ടും ഒരു ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. സര്‍വേശ് മിവാര സംവിധാനം ചെയ്യുന്ന ചിത്രം അനുരാഗ് കശ്യപ് ആണ് നിര്‍മ്മിക്കുന്നത്. ഗുലാബ് ജാമുന്‍ എന്നാണ് സിനിമയുടെ പേര്. മണിരത്‌നം സംവിധാനം ചെയ്ത ‘രാവണ്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ചത്. ഇന്ത്യയിലെ മീടൂ ക്യാംപെയിനെക്കുറിച്ചുള്ള ചോദ്യത്തിന് അതുതന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്ന് അഭിഷേക് പറഞ്ഞു. നമ്മുടെ സമൂഹം അതിനെ ഉള്‍ക്കൊള്ളാന്‍ തയാറായിട്ടില്ലെന്നും തലമുറകളായി പിന്തുടരുന്ന പെരുമാറ്റ രീതികളെക്കുറിച്ച് പുനര്‍ചിന്തനം നടത്താനുള്ള സമയമായിരിക്കുന്നുവെന്നും അഭിഷേക് പറഞ്ഞു
Leave a Comment