ഭക്തരെ വേധനിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐജി: യുവതികള്‍ മലയിറങ്ങും വരെ പ്രതിഷേധം തുടരും

സന്നിധാനം : ഭക്തരെ വേധനിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐജി വ്യ്തമാക്കി. കനത്ത പൊലീസ് സുരക്ഷയില്‍ യുവതികള്‍ വലിയ നടപ്പന്തലിനു സമീപത്തേക്ക് എത്തിച്ചിരുന്നു. അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സ്ഥലത്ത് നടന്നത്. നിലത്തു കിടന്നാണ് ഭക്തരില്‍ ഭൂരിഭാഗത്തിന്റെയും പ്രതിഷേധം. ഐജി: ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് മല കയറ്റം. 150 ഓളം പൊലീസുകാരാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. മലയാളിയായ യുവതി ഇരുമുടിക്കെട്ടുമായിട്ടാണു സന്നിധാനത്തേക്ക് നീങ്ങിയത്.. യുവതികളെത്തുന്നത് അറിഞ്ഞതോടെ സന്നിധാനത്ത് വലിയ നടപ്പന്തലിനു മുന്നില്‍ വലിയ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. നൂറുകണക്കിനു വരുന്ന ഭക്തര്‍ നാമജപങ്ങളുമായി സന്നിധാനത്ത് അണിനിരന്നിരിക്കുകയാണ്. കുട്ടികളെ മുന്നില്‍ അണിനിരത്തിയാണ് പ്രതിഷേധം നടത്തിയത്.

അതിനിടെ, ശബരിമല വിധിയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാവുന്ന വിഷയമാണിത്. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാനാകാം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടുമെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ നിലപാട് അനുസരിച്ചാകും ബോര്‍ഡിന്റെ തീരുമാനം എന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ പ്രശ്‌നപരിഹാരത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു.

pathram:
Leave a Comment