ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് മഴയും വെള്ളപ്പൊക്കവും. ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലും ഇതുവരെ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഹിമാചലില്‍ ഹൈവേകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെ മുപ്പതോളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
കുളു, മണാലി പ്രദേശങ്ങളില്‍ മൂന്നുപാലങ്ങള്‍ ഒലിച്ചുപോയി. 121 മില്ലി ലിറ്റര്‍ മഴയാണ് കുളുവില്‍ മാത്രം പെയ്തത്. കുളുവിലെ ഡോബിയില്‍ ഒറ്റപ്പെട്ടുപോയ 19പേരെ വ്യേമസേന സുരക്ഷിത സ്ഥലത്തെത്തിച്ചു. ചൊവ്വാഴ്ചവരെ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധിപ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Comment