ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന ബന്ദിനു പുറമെ പ്രതിഷേധത്തിന് കടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ട്രോളുകളുടെ കൂടി സഹായം തേടിയിരിക്കുകയാണ് കോണ്‍ഗ്രസ്. അതിനായി അനേകം ട്രോളുകളുമായി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലും സജീവമായി നിലകൊള്ളുകയാണ്. പ്രചരിപ്പിക്കുന്ന ട്രോളുകളില്‍ ഇപ്പോള്‍ ഏറ്റവും ഹിറ്റായിരിക്കുന്നത് യുപിഎ, എന്‍ഡിഎ കാലത്തെ ഇന്ധനവില താരതമ്യം ചെയ്യുന്ന ബോളിവുഡ് സിനിമ ദംഗലിലെ ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ട്രോള്‍ ആണ്.
ഗുസ്തി താരമായി മെലിഞ്ഞിരിക്കുന്ന ആമിറിന്റെ ചിത്രം യുപിഎ കാലത്തെ പെട്രോള്‍ വിലയോടും പ്രായമായി കുടവയറുമായി നില്‍ക്കുന്ന ആമിറിന്റെ ചിത്രം എന്‍ഡിഎ കാലത്തെ പെട്രോള്‍ വിലയോടും ഉപമിച്ചാണ് ആ ട്രോള്‍ തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയാണ് ഇത് ട്വീറ്റ് ചെയ്തത്.
ഇതിന് പിന്നാലെ മോദി സര്‍ക്കാരിന്റെ ഭരണത്തെ വിമര്‍ശിച്ചുകൊണ്ട് അനവധി ട്വീറ്റുകളും എത്തിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചിരിക്കുകയാണെന്നും, മോദി സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ പരാജയമാണെന്നും കുറ്റപ്പെടുത്തുന്ന അനേകം ട്വീറ്റുകള്‍ ഒന്നിനു പുറമെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണ്.
ഏതായാലും സമകാലിക സമൂഹത്തില്‍ ഏതു വിഷയവും ഏറ്റവും വേഗം ജനങ്ങളലേക്ക് എത്തിക്കാനാവുന്നതും ചര്‍ച്ചയാക്കാന്‍ സാധിക്കുന്നതുമായ ട്രോളുകളുടെ ശേഷി പ്രയോജനപ്പെടുത്തിയുള്ള പാര്‍ട്ടികളുടെ ഈ നീക്കം വിജയകരമാണെന്നു തന്നെ പറയാം.
Leave a Comment