കൊച്ചി:പുതിയ നിയമത്തിന് ശേഷം സംവിധായകന് എ കെ സാജന് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഷറഫുദ്ദീനും സിജു വില്‍സണും അനു സിത്താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒരു ത്രികോണ പ്രണയകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
ഷൂട്ടിങ്ങ് ഉടന്‍ കോഴിക്കോട് ആരംഭിക്കും. കോക്കഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
പ്രേമം, ഹാപ്പി വെഡിങ്ങ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി എന്നീ സിനിമകള്‍ക്ക് ശേഷം ഷറഫുദ്ദീനും സിജു വില്‍സണും ഒന്നിക്കുന്നെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഹാപ്പി വെഡിങ്ങില്‍ ഇരുവര്‍ക്കുമൊപ്പം അനു സിത്താരയും അഭിനയിച്ചിരുന്നു.