തെലുങ്ക് സിനിമ കീഴടക്കി വിജയ് ദേവരകൊണ്ട,’ഗീതാഗോവിന്ദം’ 100 കോടി ക്ലബ്ബില്‍

വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം ‘ഗീതാഗോവിന്ദം’ നൂറുകോടി ക്ലബ്ബില്‍ കടന്നു. ആദ്യമായാണ് വിജയ് ദേവരകൊണ്ട ചിത്രം നൂറുകോടി ക്ലബ്ബില്‍ എത്തുന്നത്. ട്വിറ്ററിലൂടെ താരം വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. ചിത്രം വന്‍ വിജയമാക്കിയ സഹതാരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറയാനും വിജയ് മറന്നില്ല. ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഈ റൊമാന്റിക് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത് രശ്മിക മന്ദാനയാണ്.

ആദ്യമായി നൂറു കോടി ക്ലബ്ബിലെത്തിയ എന്റെ ചിത്രത്തിന്റെ ഈ വിജയം ഗീതഗോവിന്ദത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും സഹതാരങ്ങള്‍ക്കും തെലുങ്ക്-തമിഴ്- മലയാളം-കന്നട പ്രേക്ഷകര്‍ക്കുമായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. വിജയ് ട്വിറ്ററില്‍ കുറിച്ചു

പീലി ചൂപ്പുലു, അര്‍ജ്ജുന്‍ റെഡ്ഡി, മഹാനടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കവര്‍ന്ന വിജയ്യുടെ തമിഴ് അരങ്ങേറ്റ ചിത്രമായ നോട്ടയും, തെലുങ്കു ചിത്രം ടാകസി വാലയുമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7