വിജയവാഡ: മദ്യലഹരിയില്‍ 68കാരിയെ ബലാത്സംഗം ചെയ്ത 20കാരന് പിടിയില്‍. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ വുയ്യൂരിലാണ് സംഭവം. സംഭവത്തില്‍ കെ സതീഷ് എന്ന യുവാവാണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന പ്രതി 68കാരിയുടെ വീട്ടില്‍ അതിക്രമിച്ച കയറിയ ശേഷം ഇവരെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
വയോധിക മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രിയില്‍ താന്‍ ഉറങ്ങിക്കിടന്ന സമയം പ്രതി വീടിനകത്ത് അതിക്രമിച്ച് കയറുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് വയോധിക പറയുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് ഉടന്‍ തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ജില്ലാ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ 13 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വയോധിക ആശുപത്രിയില്‍ ചികിത്സയിലാണ്.
Leave a Comment