‘കണ്ണന്താനം ചലഞ്ച്’സോഷ്യല്‍ മീഡിയ കീഴടക്കുന്നു, കൂടെയുള്ളവര്‍ക്കെല്ലാം ബുദ്ധിയുണ്ടാകണം എന്നില്ലല്ലോ എന്ന് അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി:ചങ്ങാനശേരിയിലെ ദുരിതാശ്വാസ ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കണ്ണന്താനം ചലഞ്ച് എന്ന പേരിലാണ് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തിരിക്കുന്നത്. ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയുന്നതിനാണ് ആഹ്വാനം.

അതേസമയം വിവാദമയതോടെ അല്‍ഫോന്‍സ് കണ്ണന്താനം വിശദീകരണവുമായി രംഗത്ത് വന്നു. ഈ നാട്ടിലെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് മന്ത്രിമാരുടെയൊക്കെ ഫേസ്ബുക്ക് പേജുകള്‍ കൈകാര്യം ചെയ്യുന്നത് അവര്‍ നേരിട്ടല്ലെന്ന കാര്യം. പിന്നെ ഇത്തരം കാര്യങ്ങള്‍ മറച്ചുവച്ച് പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം വേറെയാണെന്നും കണ്ണന്താനം പറഞ്ഞു

ഞാന്‍ സോഷ്യല്‍ മീഡിയ ഉപോയഗിക്കാറില്ല. ട്രോളുകളും കാണാറില്ല. ട്രോളുകള്‍ ഉണ്ടാക്കുന്ന സമയം കൊണ്ട് അവര്‍ക്ക് ദുരിതബാധിതര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാമല്ലോ. അവരത് ചെയ്യില്ല. വേറെ പണിയില്ലാതെയിരിക്കുന്ന യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ആളുകളാണ് ഈ പണിയെടുക്കുന്നത്. താന്‍ എന്ത് ചെയ്യുന്നു എന്നതില്‍ നല്ല ബോധ്യമുണ്ട്. എന്റെ ജോലി നന്നായി നിര്‍വഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് കണക്കിന് കൊടുത്തിട്ടുണ്ട്. കൂടെയുള്ളവര്‍ക്കെല്ലാം ബുദ്ധിയുണ്ടാകണം എന്നില്ലല്ലോ ആവര്‍ത്തിക്കാതിരിക്കാനുള്ളത് ചെയ്തിട്ടുമുണ്ടെന്ന് കണ്ണന്താനം പറഞ്ഞു.

ഇത്രയും വലിയ ദുരന്തത്തിന്റെ ബാക്കിയായി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയാണ് ഞാന്‍ ഇപ്പോള്‍. അതിനിടയില്‍ ക്യാംമ്പില്‍ അവരോടൊപ്പം കിടക്കണം എന്ന് തോന്നി അവിടെ കിടന്നു. പത്ത് ലക്ഷം ജനങ്ങള്‍ ക്യാമ്പുകളില്‍ കഴിയുമ്പോള്‍ ഇത്തരം വലിയ വിവാദമായി ചര്‍ച്ച ചെയ്യേണ്ട സമയമാണോ ഇത് എന്നതാണ് എന്റെ ഏറ്റവും വലിയ സംശയമെന്നും അദ്ദേഹം പറഞ്ഞു

pathram desk 2:
Leave a Comment