ലഖ്നൗ: യു.പി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആരോപണങ്ങളിലൊന്ന് സര്‍ക്കാര്‍ കെട്ടിടങ്ങളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു. എന്നാലിപ്പോള്‍ സ്വന്തം മീഡിയ സെന്ററിന് കാവി പൂശിയ കോണ്‍ഗ്രസ് നടപടി ട്രോളുകള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.
ലക്നൗവിലെ മാള്‍ അവന്യൂവിലുള്ള കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിലെ മീഡിയ സെന്ററിനാണ് അറിയാതെ കാവിനിറമടിച്ചത്. അബദ്ധത്തില്‍ കാവി നിറമടിച്ച കോണ്‍ഗ്രസിന്റെ പ്രവൃത്തി വിവാദമായതോടെ ഒടുവില്‍ വെള്ള പെയിന്റടിച്ച് മുഖം രക്ഷിച്ചു. ത്രിവര്‍ണത്തെ പ്രതിനിധീകരിച്ചാണ് വെള്ള- കാവി നിറങ്ങള്‍ തെരഞ്ഞെടുത്തതെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ സംഭവം വിവാദമായതോടെ രാത്രി തന്നെ കാവിക്കുമേല്‍ വെള്ള നിറമടിച്ച് വിവാദം അവസാനിപ്പിച്ചു.
യു.പി കോണ്‍ഗ്രസ് കമ്മിറ്റി അധികൃതര്‍ പറയുന്നത് പെയിന്ററുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണിതെന്നാണ്. ‘ചുവരിന് മഞ്ഞ നിറമായിരുന്നു അടിക്കേണ്ടിയിരുന്നത്. പെയിന്റര്‍ക്ക് ചിലപ്പോള്‍ മാറിയതാവാം.’ അദ്ദേഹം പറഞ്ഞു. നേരത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സെക്രട്ടറിയേറ്റിന് കാവി നിറം നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ശാസ്ത്രി ഭവന്‍, ലഖ്നൗ ഹജ്ജ് ഹൗസ് എന്നീ കെട്ടിടങ്ങളും യോഗി സര്‍ക്കാര്‍ കാവി പൂശിയത് വിവാദമായിരുന്നു.
Leave a Comment