സ്ത്രീയുടെ വിവാഹേതര ബന്ധം കുറ്റമല്ല; അവള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ മോചനത്തിന് കാരണമായി സ്ത്രീയുടെ അവിഹിത ബന്ധത്തെ ചൂണ്ടികാണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിവാഹിതയാണെങ്കിലും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെ അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ടത്. വിവാഹേതര ബന്ധത്തില്‍ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കുന്നതിനിടെയാണ് ജഡ്ജിമാരുടെ നിരീക്ഷണം.

ഒരു സ്ത്രീയ്ക്ക് പറ്റില്ലെന്ന് പറയാന്‍ അവകാശം ഉണ്ടെങ്കില്‍ അതുപോലെ വിവാഹശേഷം അവള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിക്കേണ്ടി വരും. ഒരു സ്ത്രീ വിവാഹേതര ബന്ധത്തിലേയ്ക്ക് പോകുന്നതു തന്നെ വിവാഹ ബന്ധം തകര്‍ന്നതിന്റെ സൂചനയാണ്. വിവാഹിതയാണെന്നതു കൊണ്ടു മാത്രം അവളുടെ ലൈംഗിക സ്വാതന്ത്ര്യം ഇല്ലാതാവുന്നില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ലൈംഗിക പരമാധികാരം സ്വാഭാവിക അവകാശമാണെന്ന് പറയുകയാണെങ്കില്‍ വിവാഹ മോചനം നേടാനുള്ള കാരണമായി അവിഹിത ബന്ധത്തെ കാണാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കിയാല്‍ അത് പൗരാവകാശ ലംഘനവുമാകുന്നു. വൈവാഹിക തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ വിവാഹമോചനം നേടാനായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന്. മാനസിക പീഡനം വിവാഹ മോചനത്തിനുള്ള കാരണമയി പരിഗണിക്കാം. പക്ഷേ വിവാഹേതര ബന്ധത്തെയും മാനസിക പീഡനത്തേയും തുല്യമായി പരിഗണിക്കാനാവില്ലെന്നും ദീപക് മിശ്ര പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular