മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റായ ഒരുപടമായിരുന്നു പോക്കിരി രാജ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാജ 2വിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ മമ്മൂട്ടിയുടെ കഥാപാത്രമായ മധുര രാജ ഉപയോഗിക്കുന്ന മുണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആണ് മുണ്ടിന്റെ ചിത്രം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
വീതിയുള്ള കരയും അതില്‍ ഡിസൈനുമായി എത്തിയിട്ടുള്ള മുണ്ട് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു. ആട് ഒരു ഭീകര ജീവിയല്ല, ആട് 2 എന്ന ചിത്രത്തിലൂടെ ഷാജി പാപ്പന്‍ മാത്രമല്ല പാപ്പന്റെ മുണ്ടും തരംഗം സൃഷ്ടിച്ചിരുന്നു. അതുപോലെ മധുര രാജയെ സ്വീകരിച്ച പ്രേക്ഷകര്‍ രാജ സ്‌റ്റൈല്‍ മുണ്ടും സ്വീകരിക്കും എന്ന ഉറച്ചവിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
രണ്ടാം ഭാഗത്തിന് രാജ 2 എന്നാണ് പേരിട്ടതെങ്കിലും പോക്കിരി രാജയുടെ തുടര്‍ച്ചയായിരിക്കില്ല എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.