ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ നായകന്‍ ലയണല്‍ മെസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധ താരമായിരുന്ന നിക്കോളാസ് ബര്‍ഡിസോ. 2011ല്‍ താനും മെസിയും തമ്മില്‍ ലോക്കര്‍ റൂമില്‍ പരസ്പരം കായികമായി ഏറ്റുമുട്ടിയതായി താരം വെളിപ്പെടുത്തിയത്. 49 മത്സരത്തില്‍ അര്‍ജന്റീനയുടെ ജേഴ്സി അണിഞ്ഞ നിക്കോളാസിന് പിന്നീട് ഒരിക്കല്‍ പോലും ദേശീയ ടീമില്‍ കളിക്കാനായില്ല. തന്നെ അവഗണിച്ചതിലും പുറത്താക്കിയതിലും മെസിയ്ക്ക് കൃത്യമായ പങ്ക് ഉണ്ടെന്നാണ് താരത്തിന്റെ ആരോപണം.
ഇറ്റാലിയന്‍ ക്ലബ്ബുകളായ റോമ, ഇന്റര്‍ മിലാന്‍ എന്നിവിടങ്ങളില്‍ പ്രതിരോധ നിരക്ക് കരുത്തായി നിന്ന നിക്കോളാസ് ഇപ്പോള്‍ ഒരു ടീമിലും കളിക്കുന്നില്ല. താരം ഇപ്പോള്‍ ഫ്രീ ഏജന്റ് ആയി തുടരുകയാണ്. ഇതിന് പിന്നിലെ പ്രധാന കാരണക്കാരന്‍ ദൈവത്തിന്റെ പ്രതിരൂപമായി കാണുന്ന മെസ്സിയുടെ ചെകുത്താന്‍ ചെയ്തികളാണെന്നും മെസിയും പകയാണ് തന്റെ കരിയര്‍ നശിപ്പിച്ചതെന്നും നിക്കോളാസ് ആരോപിക്കുന്നു.
നേരത്തെ ലോകകപ്പിനിടെ മെസിയ്ക്കെതിരെ ആരോപണവുമായി ക്രെയേഷ്യന്‍ താരം ഇവാന്‍ റാക്കിട്ടിച്ചും രംഗത്ത് വന്നിരുന്നു. കളിക്കളത്തില്‍ മെസി തനിക്കെതിരെ മോശമായ തരത്തില്‍ ആയിരുന്നു പെരുമാറിയതെന്ന് ബാഴ്സയില്‍ മെസിയുടെ സഹതാരമായ റാക്കിട്ടിച്ച് ആരോപിച്ചിരന്നു.
Leave a Comment