കൈ നിറയെ സിനിമകളാണല്ലോ എന്നാണ് എല്ലാവരും ചോദിക്കുന്നത്,എന്നാല്‍ അങ്ങനെയല്ല: ഐശ്വര്യ ലക്ഷ്മി

കൊച്ചി:കൈ നിറയെ സിനിമകളാണല്ലോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അങ്ങനെയല്ല. രണ്ടോ മൂന്നോ സിനിമകളിലേക്ക് മാത്രമാണ് വിളിച്ചത് ഏറെ പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമാണ് മായാനദിയിലെ അപര്‍ണ എന്ന അപ്പു. നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ കഥാപാത്രം. അപര്‍ണയുടെ മാനസിക സമ്മര്‍ദങ്ങളെ തീവ്രമായി തിരശീലയ്ക്ക് മുന്നിലെത്തിച്ച ഐശ്വര്യ ഒരുപാട് പ്രശംസ പിടിച്ചുപറ്റി. മായാനദിക്ക് ശേഷം തേടിയെത്തിയതെല്ലാം നല്ല കഥയും മികച്ച കഥാപാത്രങ്ങളുമാണെന്ന് ഐശ്വര്യ പറയുന്നു.

മായാനദി ‘ഇഫക്ട്’ ആണ് എന്ന് വേണമെങ്കില്‍ പറയാം, അഭിനയ പ്രാധാന്യമുളള സിനിമകള്‍ മാത്രമേ തേടി എത്തുന്നുള്ളൂ.. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഫഹദിനൊപ്പമുളള സിനിമ ഏറ്റെടുത്തില്ലെങ്കില്‍ മണ്ടത്തമായിപ്പോയേനെ.

മായാനദിക്ക് ശേഷം വിജയം ആവര്‍ത്തിക്കണമെന്ന സമ്മര്‍ദമില്ല. സിനിമയുടെ വിജയ സാധ്യതയെക്കാളുപരി അഭിനയ പ്രാധാന്യമുളള കഥാപാത്രം ആണോ എന്നാണ് നോക്കുന്നത്. അപ്പുവിന് ശേഷം വന്ന കഥാപാത്രങ്ങളെല്ലാം മികച്ചതാണ്. ചെയ്യാന്‍ ആഗ്രഹിക്കുന്ന തരത്തിലുളള സിനിമകളാണവ.’സിനിമ വിജയിക്കുമോ എന്നതല്ല, അഭിനയ പ്രാധാന്യമുളള കഥാപാത്രമാണോ എന്നതാണ് കാര്യം’: ഐശ്വര്യ ലക്ഷ്മി

കൈ നിറയെ സിനിമകളാണല്ലോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അങ്ങനെയല്ല. രണ്ടോ മൂന്നോ സിനിമകളിലേക്ക് മാത്രമാണ് വിളിച്ചത്. ഫഹദിനൊപ്പം അഭിനയിക്കുമ്പോള്‍ വിഢിയാകാതിരിക്കാനാണ് ശ്രമിച്ചത്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം മുതല്‍ ഫഹദില്‍ നിന്നും എന്തെല്ലാം പഠിക്കാമോ എന്നാണ് നോക്കിയതെന്നും ഐശ്വര്യ പറഞ്ഞു.

ഫഹദ് ഫാസില്‍ അമല്‍ നീരദ് ടീമിന്റെ വരത്തന്‍ എന്ന സിനിമയാണ് ഐശ്വര്യയുടെ അടുത്ത ചിത്രം. അതിന് ശേഷം ആസിഫലിക്കൊപ്പമുളള സിനിമയും എത്തും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7