സെവന്‍ ജി സിനിമാസ്, കാസര്‍കോട് സിനിമാസ് എന്നിവയുടെ ബാനറില്‍ നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ‘റിപ്പര്‍’ എന്ന ചിത്രത്തില്‍ കമ്മട്ടിപ്പാടം ഫെയിം മണികണ്ഠന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കേരളത്തിലെ കുപ്രസിദ്ധനായ കൊലയാളി റിപ്പര്‍ ചന്ദ്രന്റെ ജിവിതമാണ് സിനിമയാകുന്നത്. ആളുകളെ തലക്കടിച്ച് കൊലപ്പെടുത്തിയിരുന്ന റിപ്പര്‍ ചന്ദ്രന്‍ ഒരു കാലത്ത് കേരളത്തിലെ ജനങ്ങളുടെ പേടിസ്വപ്നമായിരുന്നു. 1991 ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റുന്നത്. കേരളം കണ്ടിട്ടുള്ളതിലും അറിഞ്ഞതിലും വെച്ച് ഏറ്റവും വലിയ ക്രിമിനല്‍ എന്നറിയപ്പെടുന്ന റിപ്പര്‍ ചന്ദ്രന്‍. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ കൂടാതെ കര്‍ണാടക അതിര്‍ത്തികളില്‍ പോലും 1980കളിലെ രാത്രികളും പകലുകളളും റിപ്പര്‍ ചന്ദ്രന്റെ പേരില്‍ ഭയപ്പെട്ടു കഴിഞ്ഞിരുന്നു. തെളിയിക്കപ്പെട്ട 14 കൊലപാതകങ്ങളാണ് റിപ്പര്‍ ചന്ദ്രന്‍ ചെയ്തുകൂട്ടിയത്. മലബാറിന്റെ ഇരുട്ടും ഭയവുമായിരുന്നു ഒരു കാലത്ത് മുതുകുറ്റി ചന്ദ്രന്‍ എന്ന റിപ്പര്‍ ചന്ദ്രന്‍.
റിപ്പറായാണ് മണികണ്ഠന്‍ എത്തുന്നത്.രഞ്ജിരാജ് കരിന്തളം എഴുതിയ കഥയ്ക്ക് കെ.സജി മോന്‍ തിരക്കഥ,സംഭാഷണമെഴുതുന്നു.
താരനിര്‍ണ്ണയവും മറ്റു പ്രാരംഭപ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ കണ്ണൂര്‍,കാസര്‍കോട്, ഷിമോഖ് എന്നിവിടങ്ങളിലാണ്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍,വാര്‍ത്താ പ്രചരണം എ.എസ്.ദിനേശ്.