ന്യൂഡല്‍ഹി: കെജ്രിവാളിന് പിന്തുണയറിയിച്ച് ദില്ലിയില്‍ നാല് മുഖ്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ തമ്മിലാണ് കൂടിക്കാഴ്ച.കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി പിണറായി വിജയന് ആന്ധ്ര ഭവനില്‍. അരവിന്ദ് കെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ മുഖ്യമന്ത്രിമാര്‍ ദില്ലി ലെഫ്:ഗവര്‍ണറുടെ വസതിയിലേക്ക് നീങ്ങുന്നു.
ആറു ദിവസമായി ലെഫ്:ഗവര്‍ണറുടെ ഓഫീസില്‍ സമരത്തിലാണ് കെജ്രിവാള്. കെജ്രിവാളിന് പിന്തുണയര്‍പ്പിച്ചാണ് നാല് മുഖ്യമന്ത്രിമാര്‍ കെജ്രിവാളിന്റെ വീട്ടിലെത്തിയത്.
നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ചാണ് ധര്‍ണ നടക്കുന്നത്.