വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്, അബു സലീമിന് ഏഴ് വര്‍ഷം തടവ്

ന്യൂഡല്‍ഹി: വ്യാപാരിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ അധോലോക നായകന്‍ അബു സലീമിന് ഏഴ് വര്‍ഷം തടവ്. 2002ലുണ്ടായ സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷാവിധി ഉണ്ടായിരിക്കുന്നത്.

പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കേട്ട കോടതി മെയ് 26ന് കേസില്‍ അബുസലീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സൗത്ത് ഡല്‍ഹി സ്വദേശിയായ വ്യവസായ അശോക് ഗുപ്തയില്‍ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് അബുസലീമിനെതിരായ പരാതി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7