ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മഹാനടി ബോക്സ് ഓഫീസില്‍ മികച്ച കളക്ഷനുമായി മുന്നേറുന്നു. ചിത്രം റിലീസായി രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത്നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആദ്യ ഒമ്പത് ദിവസം കൊണ്ട് 41.80 കോടി രൂപ കളക്ട് ചെയ്ത ചിത്രത്തിന് മികച്ച ഓപ്പണിങ് വീക്കാണ് തിയേറ്ററുകളില്‍ ലഭിച്ചത്. റിലീസിങ് സമയത്ത് പര്യാപ്തമായ എണ്ണത്തില്‍ സ്ക്രീനുകള്‍ ഇല്ലാതിരുന്നതിനാല്‍ എല്ലാ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. രണ്ടാമത്തെ ആഴ്ച്ചയില്‍ കൂടുതല്‍ സ്ക്രീനുകള്‍ ലഭിച്ചത് ചിത്രത്തിന് കൂടുതല്‍ നേട്ടമായി.
സാധാരണയായി ചിത്രങ്ങള്‍ക്ക് വീക്കെന്‍ഡുകളിലാണ് കളക്ഷന്‍ കൂടുതലായി കിട്ടുന്നതെങ്കില്‍ മഹാനടിയുടെ കാര്യത്തില്‍ വീക്ക്ഡെയ്സിലും ആളുകള്‍ തിയേറ്ററില്‍ എത്തുന്നുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍താരം സാവിത്രിയുടെയും ജമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. 25 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Comment