ശ്രീനഗര്‍: അതിര്‍ത്തിരേഖയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന്‍ സൈന്യം അപേക്ഷിച്ചതായി ബിഎസ്എഫിന്റെ വെളിപ്പെടുത്തല്‍. രണ്ടുദിവസമായി തുടരുന്ന വെടിവെയ്പ്പില്‍ പാക് ബങ്കറുകള്‍ വ്യാപകമായി തകര്‍ക്കപ്പെടുകയും ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് പാകിസ്താന്‍ സൈന്യം അപേക്ഷയുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യാതൊരു പ്രകോപനവും കൂടാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.ഇതിന് ശക്തമായ തിരിച്ചടിയാണ് ബിഎസ്എഫ് അതിര്‍ത്തിരേഖയില്‍ നല്കിയത്. ഒരു സൈനിക പോസ്റ്റടക്കം ഇന്ത്യ തകര്‍ത്തു. ഏറ്റുമുട്ടലില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജമ്മുവിലുള്ള ബിഎസ്എഫ് യൂണിറ്റുമായി പാക് സൈന്യം ബന്ധപ്പെടുകയും ആക്രമണം അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയുമായിരുന്നു.
ഏറ്റുമുട്ടലിന്റെ 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ വെടിവെയ്പ് ആരംഭിച്ചത്.
Leave a Comment