അനശ്ചിതത്വത്തിന് വിരാമം, യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ 9.30ന്

ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപികരണ അനശ്ചിതത്വത്തിന് വിരാമമായി. നാളെ രാവിലെ ഒന്‍പതരയ്ക്ക് യദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് ബിജെപി എംഎല്‍എ സുരേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. മുന്‍ എജി മുഗള്‍ റോത്തഗിയാണ് നിയമോപദേശം നല്‍കിയത്.

ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചതായി ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 9.30ന് യെദിയൂരപ്പയും മറ്റ് എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

pathram desk 2:
Related Post
Leave a Comment