അനുവാദം ചോദിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടട്ടതിന് 19കാരിയായ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു!!!!

അനുവാദം ചോദിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തിയ 19 കാരിക്ക് വധശിക്ഷ. തന്നെ ബലാത്സംഗം ചെയ്തതില്‍ പ്രകോപിതയായി ഭാര്യ ഭര്‍ത്താവിനെ കുത്തി കൊല്ലുകയായിരുന്നു. സുഡാനിലാണു കേസിന് ആസ്പദമായ സംഭവം.

പതിനഞ്ചാം വയസില്‍ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് നൗറ എന്ന പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് ഒളിച്ചോടി അമ്മായിയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു. എന്നാല്‍ നൗറയെ അമ്മായി അവളുടെ അച്ഛന്റെ പക്കല്‍ തിരിച്ച് ഏല്‍പ്പിച്ചു.

ഇതൊടെ പെണ്‍കുട്ടിയെ അവളുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്കു പറഞ്ഞയക്കുകയായിരുന്നു. നൗറയ്ക്ക് ഇഷ്ടമല്ലാത്ത വിവാഹമായതിനാല്‍ ഭര്‍ത്താവിനെയും വീട്ടകാരേയും അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. ഇതിനിടയിലാണു ഭര്‍ത്താണ് അനുവാദം ചോദിക്കാതെ നൗറയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതില്‍ പ്രകോപിതയായ യുവതി ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയായിരിന്നു. കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കുടുംബം യുവതിക്കു മാപ്പു നല്‍കാത്തതിനാല്‍ പെണ്‍കുട്ടിക്കു കോടതി വധശിക്ഷ വിധിച്ചു.

pathram desk 1:
Related Post
Leave a Comment