കൊച്ചി:താര ജാഡകള്‍ തീരെയില്ലാത്ത ഒരു സാധാരണ മനുഷ്യന്‍ അതാണ് ഇന്ദ്രന്‍സ്. ട്രെയിന്‍ യാത്ര ചെയ്തു മറ്റുള്ളവരോട് കുശലം ചോദിച്ചു ഇന്നും ജീവിക്കുന്ന ഒരാള്‍. ഇന്ദ്രന്‍സേട്ടന്റെ ഒരു ചിത്രമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നാല്‍പതു അടി ഉയരത്തില്‍ തുങ്ങി പിടിച്ചു ആഭാസം എന്ന ചിത്രത്തിന് വേണ്ടി അഭിനയിക്കുന്ന സമയത് എടുത്ത ഫോട്ടോയാണത്. ഈ പ്രായത്തിലും കലയോട് അദ്ദേഹം കാണിക്കുന്ന ഒരു ആത്മാര്‍ത്ഥതയുണ്ട് അത് എത്ര പ്രസംസിച്ചാലും മതിയാകില്ല. സുനില്‍ ലാവണ്യ എന്ന ആര്ട്ട് ഡയറെക്ടര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്ത ശേഷം പറഞ്ഞ വാക്കുകളിങ്ങനെ…
ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളുരുവിലെ നട്ടപ്ര വെയിലത്ത് നാല്‍പ്പതടിയോളമുയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റെടിക്കാന്‍? അതും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി. നേരം മയങ്ങി തിരിച്ചു ഹോട്ടലിലെത്തിയപ്പോള്‍ ഞാന്‍ കണ്ടിരുന്നു.
മുഖമൊക്കെ വരണ്ട് ,കരുവാളിച്ച് ഒച്ചയൊക്കെ അടഞ്ഞ്. അപ്പോ ചിരിച്ചോണ്ട് പറയുവാ… അണ്ണാ ഇന്ന് നല്ല ഗംഭീര വര്‍ക്കായിരുന്നു. എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി എയറില്‍ നിര്‍ത്തിയേക്കുവായിരുന്നു… ഇതാണ് ഇന്ദ്രന്‍സേട്ടന്‍. ഇത് നടനല്ല. നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യന്‍. കരിയറിലെ മറ്റൊരസാധ്യവേഷവുമായി ഇന്ദ്രന്‍സ്. ആഭാസത്തില്‍. ഇന്ദ്രന്‍സ് അ െമലയാളി പെയിന്റര്‍.
Leave a Comment