ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നവവധുവിന്റെ ക്വട്ടേഷന്‍!!! പ്രതിഫലമായി നല്‍കിയത്….

ഹൈദരാബാദ്: ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നവവധു അറസ്റ്റില്‍. കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പണത്തോടൊപ്പം വിവാഹമോതിരവും നവവധു പ്രതിഫലമായി നല്‍കി. ആന്ധ്രയിലെ വിഴിയനഗരത്തിലാണു സംഭവം. വൈ.സരസ്വതിയാണു ഭര്‍ത്താവ് യമക ഗൗരിശങ്കറിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നു പോലീസ് പിടിയിലായത്. തന്നെയും ഭര്‍ത്താവിനെയും ആക്രമിച്ചു വിവാഹ ആഭരണങ്ങള്‍ മോഷ്ടിച്ചു കൊണ്ടു പോയെന്ന് ഇവര്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പോലീസില്‍ പരാതി നല്‍കിയിരിന്നു. എന്നാല്‍ ഭര്‍ത്താവിനെ വധിക്കാന്‍ ഇവര്‍ ക്വട്ടേഷന്‍ കൊടുത്തിരുന്നു എന്ന് പോലീസ് കണ്ടെത്തി.

സംഭവുമായി ബന്ധപ്പെട്ട് രാമ കൃഷ്ണ, മെരുഗു ഗോപി, ഗുരാളാ ബംഗാരുരാജു എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്. രണ്ട് വധശ്രമ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ആളാണ് രാമ കൃഷ്ണ. എന്‍ജിനീയറിങ് ബിരുദധാരികളാണ് മറ്റ് രണ്ടുപേര്‍. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്- സരസ്വതിയും കാമുകനായ ശിവയും ചേര്‍ന്നാണ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കിയത്. ഇതേതുടര്‍ന്ന് ശിവയാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കൃത്യം ഏല്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി സരസ്വതി പ്രതികള്‍ക്ക് 8000 രൂപയും ശിവ 10,000 രൂപയും നല്‍കി.

തുടര്‍ന്ന് മുന്‍പദ്ധതി അനുസരിച്ച് ഗൗരിശങ്കറും സരസ്വതിയും ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് വഴിയില്‍ തടഞ്ഞ് ഗൗരിശങ്കറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും പോലീസ് അറിയിച്ചു. മോഷണത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് വരുത്തിതീര്‍ക്കാനാണ് മോതിരം അവര്‍ക്ക് നല്‍കിയതെന്നും പോലീസ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment